മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്തു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു. ഏത് പശ്ചാത്തലത്തിലാണ് സ്വപ്‌ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടത്. ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വസ്തുകള്‍ പരിശോധിച്ചാല്‍ എത്രമാത്രം ഗൗരവമുള്ളതാണ് സ്വര്‍ണക്കടത്തെന്ന് ബോധ്യപ്പെടും. രാജ്യാന്തര ബന്ധമുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഇത്തരം ഒരു കേസിന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി […]