ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കോവിഡ്
ബിജെപി ദേശീയ നിർവാഹകസമിതിയംഗം പികെ കൃഷ്ണദാസിന് കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് താനുമായ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന എൻഡിഎ യോഗത്തിലും ബിജെപി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു.