സിനിമ മേഖലയില്‍ കുറ്റവാസനയുള്ളവര്‍ കടന്ന് വരുന്നത് തടയാൻ വെരിഫിക്കേഷന്‍ നടപടിയുമായി പോലീസ്;സ്വാഗതം ചെയ്ത് സിനിമ സംഘടനകൾ
സിനിമ മേഖലയിൽ കുറ്റ വാസനയുള്ളവർ കടന്ന് കയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർക്ക് വെരിഫിക്കേഷന്‍ നടപടിയുമായി പോലീസ്. നടപടിയെ സ്വാഗതം ചെയ്യുന്നതായി സിനിമ സംഘടനകള്‍ പറഞ്ഞു സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് പോലീസ് തീരുമാനം. ഇതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സൈറ്റിലൂടെ അപേക്ഷ നല്‍കി നിശ്ചിത ഫീസ് അടച്ചാല്‍ സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷന്‍ നടത്തി പോലീസ് […]