സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി;ഇളവുകള്‍ വെട്ടിക്കുറച്ചേക്കും
ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത.സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തിയുണ്ട് . നിലവില്‍ നല്‍കിയ ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച് പോലീസിന് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും […]
