Kerala

സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി ലൈറ്റ്: നടപടി വേണമെന്ന് ഹൈക്കോടതി

നിയമവിരുദ്ധമായി എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ വാഹനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നെന്ന് ഹൈക്കോടതി കണ്ടെത്തി. ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകള്‍ക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ലെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, മന്ത്രിമാരുടെ വാഹനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.

Local

പുതിയ 202 പോലീസ് ജീപ്പുകൾ മുഖ്യമന്ത്രി നിരത്തിലിറക്കി

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 202 പുതിയ ബൊലേറൊ ടൂ വീൽ ഡ്രൈവ് വാഹനങ്ങളാണ് മുഖ്യമന്ത്രി വിവിധ പോലീസ് സ്റ്റേഷനുകൾക്ക് കൈമാറിയത്. സ്റ്റേറ്റ് […]

error: Protected Content !!