Kerala

താമരശ്ശേരി അടിവാരത്ത് മദ്യലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമണം: രണ്ടുപേർക്ക് പരിക്ക്, പ്രതികളെ റിമാൻ്റ് ചെയ്തു

  • 29th September 2025
  • 0 Comments

കോഴിക്കോട്: അടിവാരത്ത് മദ്യ ലഹരിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻ്റ് ചെയ്തു. യുവാക്കൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും ഫസലിനുമാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ അടിവാരം സ്വദേശികളായ ഷഫ്നാസ്, ടി.കെ ഷമീർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ബാബുവിനെ ആക്രമിച്ചത്. മര്‍ദനമേറ്റ ബാബു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.ബാബു പരാതി നൽകിയതിൽ സാക്ഷി പറയുമെന്ന് പറഞ്ഞതിനാണ് ഫസലിനെ മർദിച്ചത്. […]

Kerala kerala

ഗുളികയില്‍ സൂചി കണ്ടെത്തിയ സംഭവം; പോലീസ് കേസെടുത്തു; വ്യാജ ആരോപണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഗുളികയില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് കേസ്. ഡിജിപിക്കാണ് പരാതി നല്‍കിയത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ആരോപണം വ്യാജമെന്ന് കാട്ടി ആരോഗ്യവകുപ്പും പരാതി നല്‍കിയിട്ടുണ്ട്. വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചിയെന്ന പരാതി വ്യാജമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. മൊട്ടുസൂചി പരിശോധിച്ചതില്‍ ഗുളികയ്ക്കുള്ളില്‍ ഇരുന്ന ലക്ഷണമില്ല. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ ബാച്ചിലെ മറ്റ് […]

kerala Kerala

വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മദ്യലഹരിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ്

കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ മകനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ക്രൂരമര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മാറനല്ലൂരില്‍ ജയ എന്ന വീട്ടമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയാണ് മൃതദേഹം കണ്ടത്. മകന്‍ ബിജു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മകന്‍ അമ്മയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞിരുന്നു.

Kerala

നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക പാലം തകര്‍ന്ന സംഭവം; പൊലീസ് കേസെടുത്തു

  • 26th December 2023
  • 0 Comments

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളക്കിടെ താല്‍ക്കാലിക പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പോലീസ് കേസെടുത്തു.തിരുപുറം ഫെസ്റ്റ് ഓര്‍ഗനൈസേഷന്‍ കമ്മറ്റിക്കെതിരെയാണ് കേസ്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കും. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവന് അപകടമുണ്ടാക്കിയതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.

Kerala News

മുഖ്യമന്ത്രി പിണറായി വിജയനെ ചെറ്റ എന്ന് വിളിച്ചാക്ഷേപിച്ചു; കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത് സെന്‍ട്രല്‍ പൊലീസ്

  • 20th March 2023
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ ചെറ്റ എന്ന് വിളിച്ചാക്ഷേപിച്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ സെൻട്രൽ പോലീസ് കേസെടുത്തു. സിപിഐഎം കൗണ്‍സിലറുടെ പരാതിയിൽ 153-ാം വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്. ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലുമുണ്ടോ എന്നാണ് സുധാകരന്‍ ചോദിച്ചത്. പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഐഎം പിരിച്ചുവിടണം. നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്. എത്ര അഴിമതി ആരോപണം വന്നു. പ്രതികരിച്ചോ. തുക്കട പോലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍പോലീസാണെന്ന് […]

Kerala News

ആലപ്പുഴയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ച സംഭവം; നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് പോലീസ്, 8 പേര്‍ക്കെതിരെ കേസ്

  • 19th August 2022
  • 0 Comments

ആലപ്പുഴ പുന്നപ്രയില്‍ ട്രെയിനിടിച്ച് മരിച്ച നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് പൊലീസ്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അടിപിടിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍, മുന്ന, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിന് ഇടയില്‍ നന്ദു ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു […]

Kerala News

വാളേന്തി വനിതകളുടെ പ്രകടനം,’ദുര്‍ഗാവാഹിനി’ റാലിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം ആര്യങ്കോട് മാരാരിമുട്ടത്ത് വാളുകളുമേന്തി കുട്ടികള്‍ നടത്തിയ ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ കേസെടുത്ത് പൊലീസ്. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി ‘ദുർഗാവാഹിനി’ റാലി നടത്തുകയായിരുന്നു.വിഎച്ച്പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്. കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്‍റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ […]

Kerala News

നടിയെ ആക്രമിച്ച കേസ്; സുപ്രധാന കണ്ണിയായ വി.ഐ.പി.ക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പോലീസ്

  • 13th January 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നിഴലായി തുടരുന്ന .വിഐപിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ഈ വി ഐ പിയുടെ കൈയിലുള്ളതായി അന്വേഷണ സംഘത്തിന് സംശയം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് കൈമാറുന്നതിനിടെ വി.ഐ.പി. പകര്‍പ്പ് സൂക്ഷിച്ചു കാണുമെന്നാണ് കരുതുന്നത്. സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വി.ഐ.പി.ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി വന്നു .എന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്. ഒന്നാം […]

Kerala News

ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരേ കേസെടുത്ത് വെള്ളയില്‍ പോലീസ്‌; നടപടി കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ

  • 11th December 2021
  • 0 Comments

കോഴിക്കോട് നടന്ന മുസ്ലീം ലീഗ് വഖഫ് സംരക്ഷ റാലിക്കെതിരേ കേസെടുത്ത് പോലീസ്.ഡിസംബർ 9 ന് പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്.കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വെള്ളയില്‍ പോലീസാണ് കേസെടുത്തത്. റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും […]

National News

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർത്ഥിച്ച യുവാവിനെതിരെ പോലീസ് കേസ്

  • 28th April 2021
  • 0 Comments

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനൽ കേസെടുത്തു. ശശാങ്ക് യാദവ് എന്ന യുവാവിനെതിരെയാണ് അമേഠി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൃഹൃത്തിന്റെ മുത്തശ്ശിക്ക് അത്യാവശ്യമായി ഓക്സിജൻ എത്തിച്ച് നൽകാൻ സഹായിക്കണം എന്നായിരുന്നു ശശാങ്കിന്റെ ട്വീറ്റ്. നിരവധി പേർ ശശാങ്കിന്റെ ട്വീറ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.പി പൊലീസിന്റെ നടപടി. ശശാങ്ക് ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ അഭ്യൂഹം പരത്തിയെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ്. യു.പി പൊലീസ് തന്നെയാണ് ട്വീറ്ററിലൂടെ […]

error: Protected Content !!