കുന്ദമംഗലം ടൗണ്‍ സര്‍വ്വയലന്‍സ് സിസ്റ്റത്തിന് ഗ്രാമപഞ്ചായത്ത് മുഖേന വൈദ്യുതി ലഭ്യമാക്കാന്‍ തീരുമാനം
കുന്ദമംഗലത്ത് സ്ഥാപിച്ച സിറ്റി സര്‍വ്വയലന്‍സ് സിസ്റ്റത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തതായും സര്‍ക്കാരില്‍ നിന്നുള്ള പ്രത്യേകാനുമതി ലഭിക്കുന്നമുറക്ക് ആയത് പ്രാവര്‍ത്തികമാവുമെന്നും പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 64 ലക്ഷം രൂപ ചെലവിലാണ് പദ്ധതി സ്ഥാപിച്ചത്. വൈദ്യുതി ലഭ്യമാക്കാമെന്ന വ്യാപാരികളും പോലീസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ടൗണിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഇടങ്ങളില്‍ നിന്ന് എടുത്ത വൈദ്യുതി കണക്ഷനുകളും വ്യാപാരികള്‍ ഓഫ് ചെയ്തതിനെ തുടര്‍ന്നാണ് ഇതിന്റെ […]
