Local News

സഹോദരിയെ പീഡിപ്പിച്ചു ; സഹോദരൻ റിമാൻഡിൽ

  • 26th February 2021
  • 0 Comments

കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ് . പതിനാറു വയസ്സ് പ്രായമുള്ള സഹോദരിയെയാണ് സഹോദരൻ പീഡിപ്പിച്ചത്. സഹോദരൻ ഉമ്മയെയും സഹോദരിയെയും സ്ഥിരം മർദ്ദിക്കാറുണ്ടായിരുന്നു. സഹികെട്ട് ഉമ്മയും മകളും പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തിരുന്നു. ശേഷം കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് വീട്ടിൽ ഉമ്മയും മറ്റു ആളുകളും ഇല്ലാത്ത സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി പോലീസിനോട് വ്യക്തമാക്കിയത് . പോലീസ് സ്റ്റേഷനിൽ എത്തിയ മാതാവും ആ സമയത്താണ് ഈ സംഭവം അറിയുന്നത്. സഹോദരൻ ന്റെ […]

Kerala News

കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  • 12th September 2020
  • 0 Comments

കണ്ണൂർ: കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ കണ്ടം കുന്നിലെ കെ. വത്സനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തും. മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി കഴിഞ്ഞ മാസം വത്സന്റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ മാതാവ് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ സമയത്ത് പ്രതി പെൺകുട്ടിയെ വാഹനത്തിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

Kerala News

പാലത്തായി പോക്സോ കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി

  • 9th September 2020
  • 0 Comments

കൊച്ചി: പാലത്തായി പോക്സോ കേസിലെ പ്രതി പത്മരാജന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി പോക്സോ കോടതി വിധി പ്രഖ്യാപിച്ച കേസ് ഹൈക്കോടതി ശരിവെച്ചു. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു ഇരയായ പെൺകുട്ടിയുടെ അമ്മയുടെ വാദം. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി […]

Kerala

എന്തുകൊണ്ട് നമ്മുടെ കുട്ടികൾക്ക് നീതി ലഭിക്കാതെ പോകുന്നു കേരളത്തിലെ പോക്സോ കേസുകൾ

  • 23rd July 2020
  • 0 Comments

തിരുവനന്തപുരം: മാതാ പിതാക്കൾ, ബന്ധുക്കൾ, സ്കൂൾ,മദ്രസ്സ അധ്യാപകന്മാർ, തുടങ്ങി സംരക്ഷണം ലഭിക്കേണ്ടവരിൽ നിന്നും തന്നെ ക്രൂരമായി നമ്മുടെ കുട്ടികൾക്ക് പീഡനമേൽക്കേണ്ടി വരുന്ന വാർത്തകൾ ദിവസേന നമ്മൾക്ക് മുൻപിലേക്ക് കടന്നു വരികയാണ്. വർഷം കൂടുംതോറും ഇത്തരം പോക്സോ കേസുകളുടെ എണ്ണവും സംസ്ഥാനത്ത് ക്രമാതീതമായി വർധിക്കുകയാണ്. തക്കതായ ശിക്ഷ ഇത്തരം ആളുകൾക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നത് തർക്കമില്ലാത്ത കാര്യവും തന്നെയാണ്. എന്നാൽ പല പോക്സോ കേസുകളിലും എന്ത് കൊണ്ട് ജനങ്ങൾക്ക് രണ്ടഭിപ്രായം വരുന്നുവെന്നും നീതി ലഭിക്കാതെ വരുന്നുവെന്നതും ശ്രദ്ധേയമാണ്. . ചിലത് സ്വാധീനം […]

Kerala

തെളിവെടുപ്പിനിടെ കാസർഗോഡ് പോക്‌സോ കേസ് പ്രതി കടലില്‍ ചാടി

  • 22nd July 2020
  • 0 Comments

കാസര്‍ഗോഡ്: കടപ്പുറത്ത് വെച്ച് തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രതി കുഡ്‌ലു സ്വദേശി മഹേഷാണ് കടലിൽ ചാടിയത്. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു ഇയാൾ . 12 വയസുകാരിയുടെ നഗ്നചിത്രം പകര്‍ത്തിയ കേസിലെ പ്രതിയായ ഇയാൾ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെന്ന അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി കൊണ്ട് വന്നതിനിടയിലാണ് പുലിമുട്ടിനു സമീപത്തുള്ള കടലിൽ ചാടിയത്. രക്ഷിക്കാനായി കൂടെ ഓടിയ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്

News

മുണ്ടക്കയത്ത് പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേിസല്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരെയാണ് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി അറ് ചെയ്തത്. 2016 മുതല്‍ പീഡനം നടക്കുന്നതായാണ് പ്രാഥമിക വിവരം. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളില്‍ വീടുകളിലും മറ്റുമായി 4 പേര്‍ ആദ്യ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് സൂചന. വിഷയത്തില്‍ പെണ്‍കുട്ടിയും സുഹൃത്തും നേരത്തെ വിഷം കഷിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

എലത്തൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എലത്തൂര്‍ തെക്കേടത്ത് താഴം വയല്‍ അനന്തു (22) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2019 മേയ് മുതല്‍ ഇയാള്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

Kerala

പോക്സോ കേസുകളുടെ നടത്തിപ്പ് : ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ.കെ ശൈലജ, പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി […]

News

കുന്ദമംഗലത്ത് വിവാഹവാഗ്ദാനം നടത്തി പതിനേഴുകാരിയെ പീഡിപ്പിച്ചു: യുവാവ് പിടിയില്‍

കുന്ദമംഗലം: വിവാഹവാഗ്ദാനം നടത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഗുജറാത്ത് സ്വദേശി ശശി (24) നെയാണ് കുന്ദമംഗലം സി.ഐ. ജയന്‍ ഡൊമ്നിക് അറസ്റ്റ് ചെയ്തത്. മാവൂര്‍ കണ്ണിപറമ്പ് താമസിക്കുന്ന ഇയാള്‍ കോഴിക്കോട് സിറ്റി ബസിലെ ക്ലീനറാണ്. ഒരു മാസം മുമ്പ് മാവൂരിലെ വീട്ടില്‍ വെച്ചും രണ്ട് ദിവസം മുമ്പ് പാലക്കാട് ലോഡ്ജില്‍ വെച്ചും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് […]

error: Protected Content !!