Kerala News

പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിർദേശം

  • 30th January 2022
  • 0 Comments

പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. പോലീസ് കമ്മീഷണർ എവി ജോർജാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഉമേഷിനാണ് സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ ചുമതല നൽകിയത്.കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ട  പെൺകുട്ടികളെ തിരികെയെത്തിച്ചു. മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അമ്മ ജില്ലാ കലക്ടർക്ക് പരാതി നൽകി.അതേസമയം, ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ […]

Kerala News

മോശം സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചു,പീഡനകാര്യം നാട്ടുകാരോട് പറഞ്ഞു’; പോക്‌സോ കേസ് ഇരയുടെ ആത്മഹത്യകുറിപ്പ്

  • 23rd January 2022
  • 0 Comments

മലപ്പുറം തേഞ്ഞിപ്പലത്ത് ആത്മഹത്യാ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്.പത്തുമാസം മുമ്പ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ എഴുതിയ കത്താണ് പുറത്തു വന്നത്. കത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട് . കേസ് അന്വേഷിച്ച ഫറോക്ക് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോശം സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചു എന്നും പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു.കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രതിശ്രുത വരനോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം തുറന്ന് പറയുന്നത്. സി.ഐ. തന്നെ മോശം പെണ്‍കുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടെല്ലാം […]

Local News

തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍

  • 20th January 2022
  • 0 Comments

തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ. വാടകവീട്ടിൽ ഇന്ന് രാവിലെയോടെയാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇളയമകനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് […]

Local News

അശ്ലീലചിത്രം പകർത്തി ഭീഷണിപ്പെടുത്തൽ; രണ്ട് വർഷമായി വിദ്യാർത്ഥിനിക്ക് പീഡനം

  • 13th December 2021
  • 0 Comments

കുന്ദമംഗലത്ത് പോക്‌സോ കേസ്.16 വയസുകാരിക്കെതിരെയാണ് രണ്ട് വർഷത്തോളമായി പീഡനം നടന്നതെന്ന് കുട്ടിയുടെ മാതാപിതാക്കൾ കുന്ദമംഗലം പോലീസിൽ പരാതി നൽകി. പ്രതിയുടെ ഭീഷണിപ്പെടുത്തലും ഭയപെടുത്തലും കൊണ്ട് കുട്ടി ഇതുവരെ പുറത്ത് പറഞ്ഞിരുന്നില്ല.സംഭവത്തിൽ മുഴാപ്പാലം സ്വദേശി പിലാത്തോട്ടത്തിൽ സാബിത്ത് അലിക്കെതിരെ (21 )ക്കെതിരെയാണ് കുന്ദമംഗലം പോലീസ് കേസെടുത്തത് . കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തോളമായി കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിരയാകുകയാരുന്നുവെന്നാണ് റിപ്പോർട്ട്. അശ്ളീല ചിത്രങ്ങൾ പകർത്തുകയും ഇത് വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Kerala News

പോക്‌സോ കേസ്;മലപ്പുറത്ത് അധ്യാപകൻ മൂന്നാം തവണയും അറസ്റ്റിൽ

  • 26th November 2021
  • 0 Comments

മലപ്പുറത്ത് താനൂരിൽ പോക്സോ കേസിൽ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുമ്പോള്‍ ഇയാളെ പോക്‌സോ കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു.ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് മൂന്ന് തവണയും ഇയാള്‍ അറസ്റ്റിലായത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്‌റഫിനെതിരെ കേസെടുത്തത്. ഏഴു വര്‍ഷത്തിന് […]

National News

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷൻ

  • 26th June 2021
  • 0 Comments

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും. ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കമ്മിഷൻ ഡൽഹി പൊലീസിനോട് ആവർത്തിച്ചു. കുട്ടികളുടെ നഗ്നത ട്വിറ്റർ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കേസെടുക്കണമെന്ന് മുൻപ് പല തവണ ആവശ്യപ്പെട്ടിട്ടും ഡൽഹി പൊലീസ് നടപടിയെടുത്തിരുന്നില്ല. ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാൻ ഉത്തരവിട്ടത്. ഐ.ടി.ദേഭഗതി നിയമം പാലിക്കുന്നതുവരെ കുട്ടികൾക്ക് ട്വിറ്റർ അക്കൗണ്ട് ലഭ്യമാകരുതെന്ന് കമ്മിഷൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണം. വിഡിയോ കോൺഫറൻസ് മുഖേന […]

Kerala News

കടയ്ക്കാവൂര്‍ പോക്‌സോ കേസ് ; അമ്മ നിരപരാധി; അന്വേഷണ സംഘം

  • 21st June 2021
  • 0 Comments

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം. കടയ്ക്കാവൂരില്‍ അമ്മ 13 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ കുട്ടിയുടെ അമ്മയെ കഴിഞ്ഞ ഡിസംബര്‍ 28ന് കടയ്ക്കാവൂര്‍ […]

National News

ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല;കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവ്; എസ്എ ബോബ്‌ഡെ

  • 8th March 2021
  • 0 Comments

പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് താന്‍ ചോദിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന ചീഫ് ജസ്റ്റിസ്ന്റെ ചോദ്യം വലിയ വിവാദമായിരുന്നു. നിയമ രംഗത്തുനിന്ന് ഉള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • 24th February 2021
  • 0 Comments

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തീർപാടം സ്വദേശി അനൂപ് (23)നെയാണ് പോക്സോ നിയമപ്രകാരം കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.പരാതിയെ തുടർന്ന് കുന്ദമംഗലം എസ് ഐ സാജന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

പോക്സോ കേസുകളിലെ വിവാദ വിധി;ബോംബൈ ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി

  • 30th January 2021
  • 0 Comments

പോക്സോ കേസുകളിലെ വിവാദ വിധി പുറപ്പെടുവിച്ച ബോംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ വി ഗനേഡിവാലക്കെതിരെ നടപടി.പോക്സോ കേസുകളിലെ കുറ്റവാളികള്‍ക്ക് അനുകൂലമായി സമീപകാലത്ത് നടത്തിയ വിധികളാണ് പുഷ്പ വി ഗനേഡിവാലയ്ക്ക് വെല്ലുവിളിയായത്. സുപ്രീം കോടതി കൊളീജിയം ഇവരെ സ്ഥിരപ്പെടുത്താനുള്ള അനുമതി നല്‍കിയേക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് പോക്സോ കേസുകളിലാണ് വിചിത്ര വിധിയുമായി പുഷ്പ വി ഗനേഡിവാല എത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ കൊളീജിയം ജനുവരി 20ന് നടത്തിയ ശുപാര്‍ശകള്‍ പുനപരിശോധിക്കുമെന്നാണ് […]

error: Protected Content !!