കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു
കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും, എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചവരെയും, ഒരു വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയും എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്‍കി ആദരിക്കുന്നു. 27ാം തിയ്യതി ശനി ഉച്ചക്ക് 2 മണിക്ക് ചാത്തമംഗലം REC ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. […]