മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുമെന്ന് പിജെ ജോസഫ്
നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ്. എന്‍സിപിയായി തന്നെ മത്സരിക്കും. പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴ നഗരസഭ ഭരണം തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും ജോസഫ് അവകാശപ്പെട്ടു. തിങ്കളാഴ്ച പിജെ ജോസഫ് മാണി സി […]


