Kerala News

കേരള കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫ്

  • 27th April 2021
  • 0 Comments

കേരള കോൺഗ്രസ് ചെയർമാനായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിങ് ചെയർമാനായി പി.സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി.യു കുരുവിളയേയും തെരഞ്ഞെടുത്തു. ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

Kerala News

പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു

  • 19th March 2021
  • 0 Comments

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു.ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് രാജി സമര്‍പ്പിച്ചത്. തൊടുപുഴയിൽനിന്നുള്ള എംഎൽഎയാണ് പി.ജെ. ജോസഫ്. കടുത്തുരുത്തിയിൽനിന്നുള്ള ജനപ്രതിനിധിയാണ് മോൻസ് ജോസഫ്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരളാ കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.

Kerala News

പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ്; ലയന പ്രഖ്യാപനം ഇന്നുണ്ടായേക്കും

  • 17th March 2021
  • 0 Comments

പി. ജെ ജോസഫ്- പി. സി തോമസ് ലയന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൻ.ഡി.എ വിട്ടുവരുന്ന പി. സി തോമസിനൊപ്പം ചേരാനാണ് പി. ജെ ജോസഫിന്റെ തീരുമാനം. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പി. സി തോമസ് എൻ.ഡി.എ വിട്ടത് . ക ടുത്തുരുത്തിയിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ പി. സി തോമസ് പങ്കെടുക്കും. . ഇതിന് പിന്നാലെ പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ് തീരുമാനിക്കുകയായിരുന്നു. പി. ജെ ജോസഫ് ചെയർമാനും പി. […]

Kerala News

രണ്ടില ഇല്ല; പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി പി.ജെ. ജോസഫ്

  • 16th March 2021
  • 0 Comments

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ട പി.ജെ ജോസഫ് ഉടന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി സ്വന്തമാക്കിയതോടെ പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് ജോസഫ് ഗ്രൂപ്പ്. ജോസഫിന്റെ പാര്‍ട്ടിയിലും കേരള കോണ്‍ഗ്രസ് എന്ന പേരുണ്ടാകുമെന്ന് ഉറപ്പാണ്.എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എങ്കിലും പുതിയ പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ […]

Kerala News

രണ്ടില ജോസിന് തന്നെ

  • 15th March 2021
  • 0 Comments

രണ്ടില ചിഹ്നം ജോസിന് നല്‍കിയതിന് എതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിനൊപ്പം പോയ ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ […]

Kerala News

പി. ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

  • 13th March 2021
  • 0 Comments

പി. ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്.തൃക്കരിപ്പൂരിൽ കെ. എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. പി ജോസഫ് സ്ഥാനാർത്ഥിയാകും. പി. ജെ ജോസഫ് തൊടുപുഴയിൽ നിന്നും മോൻസ് ജോസഫ് കടുത്തുരുത്തിയിൽ നിന്നുമാണ് മത്സരിക്കുക. . തൃക്കരിപ്പൂരിൽ എം. പി ജോസഫിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ജോസഫ്. എം. പുതുശ്ശേരിക്ക് സീറ്റില്ല. സ്ഥാനാർത്ഥി പട്ടിക തൊടുപുഴ- പി. ജെ ജോസഫ് കടുത്തുരുത്തി- മോൻസ് ജോസഫ് ഇടുക്കി- അഡ്വ. കെ. ഫ്രാൻസിസ് ജോർജ് […]

Kerala News

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം;ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ

  • 4th March 2021
  • 0 Comments

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ ഹർജിയുമായി പി ജെ ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെടുന്നു .ജോസഫ് വിഭാഗത്തിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു.ജോസഫ് […]

Kerala News

സീറ്റ് വിഭജന ചർച്ച ; പുതിയ ഫോർമുല മുന്നോട്ട് വെ ച്ച് ജോസഫ് ഗ്രൂപ്പ്

  • 4th March 2021
  • 0 Comments

യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ പുതിയ ഫോര്‍മുല മുന്നോട്ടുവച്ച് ജോസഫ് ഗ്രൂപ്പ്. കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടുനല്‍കാന്‍ ജോസഫ് പക്ഷം തയാറായേക്കും. പകരം മൂവാറ്റുപുഴ ലഭിക്കണമെന്നാണ് ആവശ്യം. യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ പരിഹാരമാകാത്തത് ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചയാണ്. കോട്ടയം ജില്ലയിലെ സീറ്റുകളെ സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കം തുടരുന്നത്. 12 സീറ്റുകള്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഒന്‍പത് സീറ്റുകള്‍ക്ക് അപ്പുറം നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അവസാനം നടന്ന ചര്‍ച്ചയില്‍ 10 സീറ്റുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് […]

Kerala News

രണ്ടില ജോസ് കെ മാണി തന്നെ; പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

  • 22nd February 2021
  • 0 Comments

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി .രണ്ടില ചിഹ്നം ആവശ്യപ്പെട്ടാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു. പാര്‍ട്ടിക്ക് വലിയ കരുത്ത് നല്‍കുന്നതാണ് കോടതി വിധിയെന്ന് ജോസ് […]

Kerala News

രണ്ട് സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് പി ജെ ജോസഫ്

  • 6th February 2021
  • 0 Comments

തളിപ്പറമ്പ്, ആലത്തൂർ എന്നീ രണ്ട് സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി പി ജെ ജോസഫ്.അതേസമയം, പതിമൂന്ന് സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ഈ രണ്ട് സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകുമെന്നും പി.ജെ ജോസഫ് അറിയിച്ചു. സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് ആലോചിക്കും. പാല സീറ്റിൽ മാണി സി കാപ്പനല്ലെങ്കിൽ കോൺഗ്രവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

error: Protected Content !!