ജനജീവിതം ദുസ്സഹമാക്കി ദേശീയപാതയിലെ പൈപ്പ്‌ലൈന്‍ പദ്ധതി

  • 10th November 2020
  • 0 Comments

ജനജീവിതം ദുസ്സഹമാക്കി ദേശീയപാതയിലെ പൈപ്പ്‌ലൈന്‍ പദ്ധതി. ദേശീയപാത 212 ല്‍ കുന്ദമംഗലം മുതല്‍ താമരശ്ശേരി വരെയുള്ള ഭാഗത്താണ് അദാനി ഇന്ത്യന്‍ ഓയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പൈപ്പ്‌ലൈന്‍ കടന്നു പോവുന്നത്. നിശ്ചിത ദൂരം ഇടവിട്ട് ദേശീയപാതയുടെ പകുതിയോളം വീതിയില്‍ പ്രവൃത്തിക്കായി സൃഷ്ടിച്ച കുഴികള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വലിയതോതിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദീര്‍ഘ ദൂരത്തില്‍ റോഡരികിലായി പൈപ്പുകള്‍ തമ്മില്‍ യോജിപ്പിച്ചു വെച്ചതിനാല്‍ റോഡരികിലെ വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കുമൊക്കെയുള്ള വഴി തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് കച്ചവടസ്ഥാപനങ്ങളെല്ലാം തന്നെ കഷ്ടതയനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നതും […]

Local

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പൈപ്പ്‌ലൈന്‍ നീട്ടുന്നതിന് 56 ലക്ഷം രൂപയുടെ ഭരണാനുമതി

മാവൂര്‍: ഗ്രാമപഞ്ചായത്തില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 56 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാവൂര്‍ ഗ്രാസിം ഗ്രൗണ്ട് മുതല്‍ തെങ്ങിലക്കടവ് ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 50 ലക്ഷം രൂപയുടേയും പള്ളിയോള്‍ അടുവാട് ഭാഗത്ത് പൈപ്പ് ലൈന്‍ നീട്ടുന്നതിന് 6 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്. കൂളിമാട് 72 എം.എല്‍.ഡി ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം മാവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭാഗത്തും എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. […]

error: Protected Content !!