ബ്രിട്ടനിൽ പന്നിപ്പനി വൈറസ് മനുഷ്യനിൽ സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ പന്നിപ്പനി വൈറസിന്റെ പുതിയ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു. പന്നിപ്പനിയുണ്ടാക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ വകഭേദമായ എ(എച്ച്1എന്‍2)വി എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന് പനി ലക്ഷണങ്ങളുണ്ടായിരുന്നെന്നും അതേസമയം പൂര്‍ണമായും രോഗമുക്തി നേടിയെന്നും അധികൃതര്‍ വ്യക്തമാക്കി. ബ്രിട്ടനിലെ ദേശീയ പകര്‍ച്ചപ്പനി നിരീക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പതിവ് പരിശോധനയിലാണ് പന്നിപ്പനിക്ക് സമാനമായ വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസ്. എന്നാല്‍, രോഗബാധിതന്‍ പന്നികളുമായി അടുത്തിടപഴകിയിട്ടില്ല. രോഗബാധിതനുമായി അടുത്ത സമ്പര്‍ക്കമുണ്ടായ വ്യക്തികളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. സാഹചര്യങ്ങള്‍ നിരന്തരമായി […]
