കുറുക്കൻമൂലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയുടെ ചിത്രം പുറത്ത് വിട്ട് വനം വകുപ്പ്;വ്യാപക തെരച്ചിൽ;കഴുത്തിൽ ആഴത്തിൽ മുറിവ്, പുതിയ കാല്‍പ്പാടുകള്‍
മാനന്തവാടി കുറുക്കൻമൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി.കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.അതേസമയം ഭീതിയിലാഴ്ത്തിയാ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവിട്ടത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവയുള്ളത് . കുറുക്കൻമൂലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ഇതുവരെ 15 ഓളം മൃഗങ്ങളെയാണ് കൊന്നത്. മുറിവേറ്റ കടുവ കാട്ടിൽ ഇരതേടാൻ കഴിയാതെ നാട്ടിലേക്ക് ഇറങ്ങിയതാണെന്നാണ് ഇപ്പോഴത്തെ നിഗമനം. […]