‘ഷഹബാസേ എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട്ട് താട്ടോ’; അക്രമത്തിന് ശേഷം മാപ്പ് അപേക്ഷിച്ച് വിദ്യാര്‍ഥികളിലൊരാളുടെ ഫോണ്‍ സന്ദേശം
കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികളിലൊരാള്‍ ഷഹബാസിന്റെ ഫോണിലേക്ക് അയച്ച ഫോണ്‍ സന്ദേശം പുറത്ത്. പ്രശ്‌നങ്ങള്‍ ഒഴിവാക്കി തരണമെന്നും ചെയ്തതിന് മാപ്പ് നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. ”ഷഹബാസെ…ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. നീ എന്തെങ്കിലും ഒന്ന് പറയെടോ.വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി താ.ഇങ്ങനാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഷഹബാസേ എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട്ട് താട്ടോ.ഞാന്‍ നിന്നോട് കുറെ പറഞ്ഞതല്ലേ.. ഞാന്‍ നിന്നോട് നല്ലോണല്ലേ പറഞ്ഞത്. ഒരിക്കലും ഇങ്ങനൊരു പ്രശ്‌നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല” എന്നാണ് സന്ദേശത്തില്‍ […]



