ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങി;വലഞ്ഞ് ജനം; ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പിജി ഡോക്ടർമാർക്ക് പുറമെ ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.നാല് ദിവസമായി തുടരുന്ന സമരത്തെ പി ജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ആകെ തകരാറിലാണ് മെഡിക്കൽ കോളേജുകളിലെ ഓ.പികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും രോഗികളെ തിരിച്ചയക്കുകയാണ്. ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. അതേസമയം, 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച ഹൗസ് സർജൻമാരെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പി.ജി. ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന മുന്‍നിലപാടില്‍ നിന്ന് ആരോഗ്യവകുപ്പ് പിന്നാക്കം പോയിട്ടില്ല. […]