പെട്ടിമുടി ദുരന്തത്തിൽ സര്‍ക്കാര്‍ അനുവദിച്ച ഭൂമി കൈമാറി

പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലിടലും നടന്നു. റവന്യൂ വകുപ്പ് കണ്ടെത്തിയ എട്ടു കുടുംബങ്ങള്‍ക്കാണ് പുന്നരദിവാസ പദ്ധതി നടപ്പാക്കുന്നത്. വീടുകളുടെ തറക്കലിടല്‍ ചടങ്ങ് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു. 66 പേരുടെ ജീവനാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടമായത്. നാലു പേരെ കാണാതായി. 85 ദിവസത്തിനു ശേഷമാണ് അപകടത്തില്‍പെട്ട അവശേഷിക്കുന്ന എട്ടു കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി കൈമാറിയത്. കെഡിഎച്ച് വില്ലേജില്‍ ഉള്‍പ്പെട്ട കുറ്റിയാര്‍വാലിലെ 50 സെന്റ് ഭൂമിയാണ് എട്ടു […]

Kerala News

പെട്ടിമുടിയിൽ തിരച്ചിൽ തുടരും

പെട്ടിമുടി ദുരന്തത്തിൽ ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു. മൂന്നാർ പഞ്ചായത്ത് ഹാളിൽ ദേവികുളം എം എൽ എ എസ് രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചു. ഗ്രാവൽ ബാങ്ക്, ഭൂതക്കുഴി മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരും. ശേഷിക്കുന്ന 5 പേർക്കുള്ള തിരച്ചിലാണ് നിലവിൽ നടക്കുന്നത്. വനമേഖലകളും പുഴയും കേന്ദ്രീകരിച്ചു തന്നെയാണ് മുന്നോട്ടുള്ള തിരച്ചിൽ. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും മൂന്നാറിലെ അഡ്വഞ്ചർ ടീമിന്റെയും നേതൃത്വത്തിൽ പോലീസിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും സാഹായവും ഉൾപ്പെടുത്തി തിരച്ചിൽ നടത്തും. […]

News

പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞു. ഇതോടെ പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇനി പന്ത്രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയില്‍ ദുരന്തമുണ്ടായത്. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് പത്തടി ഉയരത്തില്‍ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

News

പെട്ടിമുടിയിലെ ദുരന്ത ബാധിതർക്ക് വീടും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സർക്കാർ ഏറ്റെടുക്കും : മുഖ്യമന്ത്രി

മൂന്നാർ : പെട്ടിമുടിയിലെ ദുരന്ത ബാധിതർക്ക് എല്ലാവർക്കും പുതിയ വീടും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സർക്കാർ ഏറ്റെടുത്തു. പെട്ടിമുടിയിലെ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സ്ഥലം കണ്ടെത്തിയാകും ഇവരെ പുനധിവസിപ്പിക്കുക.പെട്ടിമുടി സന്ദർശനത്തിന് പിന്നാലെ, മൂന്നാറിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് തീരുമാനം. ദുരന്തത്തിൽപെട്ടവർക്കുള്ള ചികിൽസാ ചെലവ് സർക്കാരാണ് വഹിക്കുന്നത്. ഇവർക്ക് വിദഗ്ധ ചികിൽസ അടക്കം വേണ്ടി വന്നാൽ അതും സർക്കാർ വഹിക്കും. പ്രദേശത്തെ ലയങ്ങളുടെ ശോച്യാവസ്ഥ കണ്ണൻദേവൻ കമ്പനി അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ലയങ്ങൾ എത്രയും […]

News

പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു മരണം 52

നാലാം ദിവസവും രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയിൽ ഇന്ന് മൂന്ന്‌ മൃതദേഹങ്ങൾ ഉച്ചവരെ കണ്ടെടുത്തു. ഇതുവരെ 52 മരണം സ്ഥിരീകരിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയിൽ ഇന്ന് 6 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.

News

പെട്ടിമുടിയിൽ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇടുക്കി : മൂന്നാർ പെട്ടിമുടിയിലെ മണ്ണിടിചിലിൽ കാണാതായവരിലെ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. പ്രദേശത്ത് മഴ ശക്തമായി തുടരുന്നത് കഴിഞ്ഞ ദിവസം രക്ഷാ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്. പൊലീസ് ഡോഗ് സ്വകാഡും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർ ഫോഴ്‌സ് എൻഡിആർഎഫ് ടീമുകൾ എട്ട് […]

error: Protected Content !!