Kerala kerala

പെട്രോള്‍ പമ്പുകളിലേത് പൊതു ശുചിമുറിയല്ല; ഹൈകോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈകോടതി ഇടക്കാല ഉത്തരവ്. പെട്രോള്‍ പമ്പുകള്‍ പൊതു ശൗചാലയങ്ങളാണെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈകോടതി ഉത്തരവ്. പമ്പുകളിലെ ഉപയോക്താക്കള്‍ക്കു മാത്രമേ ശുചിമുറി ഉപയോഗിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ശുചിമുറിയെന്നും കോടതി പറഞ്ഞു. പെട്രോള്‍ പമ്പുകളിലെ ശുചിമുറികളില്‍ പൊതു ജനങ്ങളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹര്‍ജി. […]

National

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ധിപ്പിച്ചു;ചില്ലറ വില്‍പ്പനയെ ബാധിക്കില്ല

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ രണ്ട് രൂപ വര്‍ധിപ്പിച്ചു. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്‌സൈസ് ഡ്യൂട്ടി കമ്പനികളില്‍ നിന്ന് ഈടാക്കും. എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. എക്‌സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ വില്‍പ്പനയെ ബാധിക്കാത്തത്. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും […]

bussines News

നാളെ പെട്രോളിനും ഡീസലിനും വില കൂടും

  • 31st March 2023
  • 0 Comments

നാളെ മുതൽ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് വില കൂടും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപയുടെ വർധനയാണുണ്ടാകുക. ഇത് കൂടാതെ രാജ്യത്ത് പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമാകുന്നതിൽ വാഹന നിർമാതാക്കൾ എല്ലാ മോഡലിലെ വാഹനങ്ങൾക്കും വില ഉയർത്തും. ഇരു ചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ വാഹനങ്ങൾക്കും നിരക്ക് വ‍ർധന ബാധകമാകും. പ്രാധാന ഓട്ടോമൊബൈൽ കമ്പനികൾ വാഹനങ്ങൾക്ക് 50,000 രൂപ വരെ നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. 999 വരെയുള്ള […]

Kerala News

ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തിയ ആള്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തലസ്ഥാനത്ത് പൊലീസ് സ്റ്റേഷനുളളില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആര്യനാട് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പച്ച തെങ്ങുംകോണം പുത്തന്‍ വീട്ടില്‍ ഷൈജു(47) എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ഇയാള്‍ സ്റ്റേഷനില്‍ വച്ച് പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇയാളെ പൊലീസുകാര്‍ ഉടന്‍ തന്നെ വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷൈജുവിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

National News

127 ദിവസത്തിന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടി

  • 22nd March 2022
  • 0 Comments

127 ദിവസത്തിനു ശേഷം രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. ചൊവ്വാഴ്ചയോടെയാണ് ഉയര്‍ന്ന വില പ്രാബല്യത്തില്‍ വരിക. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി.ഡീസലിന് 91.42-ല്‍ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി. നവംബറില്‍ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ 115 […]

National News

പെട്രോൾ വില എട്ടു രൂപ കുറച്ച് ഡൽഹി സർക്കാർ;അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക്

  • 1st December 2021
  • 0 Comments

ഡല്‍ഹിയില്‍ പെട്രോള്‍ നികുതി വാറ്റ് നിരക്ക് 30 ശതമാനത്തില്‍നിന്ന് 19.40 ശതമാനം ആക്കി കുറച്ചു. ഇതോടെ പെട്രോള്‍ വിലയില്‍ എട്ടു രൂപ കുറവു വന്നു. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.നിലവില്‍ ഡല്‍ഹിയിലെ പെട്രോള്‍ വില 103.97 രൂപയാണ്. ഡീസലിന് ഒരു ലിറ്ററിന് 109.98 രൂപയുംദീപാവലിക്കു മുന്നോടിയായി കഴിഞ്ഞ മാസം മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയതിനു പിന്നാലെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും […]

National News

തമിഴ്നാട്ടിൽ പെട്രോൾ വില നികുതിയിനത്തിൽ മൂന്ന് രൂപ കുറച്ച് ഡിഎംകെ സർക്കാർ

  • 13th August 2021
  • 0 Comments

തമിഴ്‍നാട്ടില്‍ ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിൽ പെട്രോൾ വില മൂന്ന് രൂപ നികുതിയിനത്തിൽ കുറക്കുമെന്ന് പ്രഖ്യാപനം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്. .സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി ധവളപത്രമിറക്കി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ബജറ്റ് അവതരണം. ബജറ്റിൽ 18933 കോടിരൂപ വകയിരുത്തിയിട്ടുള്ളത് ആരോഗ്യ കുടുംബക്ഷേമ […]

Kerala News

സാധാരണക്കാരന് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും വര്‍ധനവ്

സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് സാധാരണക്കാരന് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.42 രൂപ നല്‍കേണ്ടിവരും. ഒരു ലിറ്റര്‍ ഡീസലിന് 96.11 ആണ് കൊച്ചിയില്‍ നിലവിലെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 102.19 രൂപയാണ് വില. 17 പൈസയുടെ വര്‍ധനവ് കൂടി വന്നതോടെ ഡീസലിന് […]

National News

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു;ഒന്‍പത് മാസത്തിനിടെ വര്‍ധിച്ചത് 21 രൂപ

  • 24th February 2021
  • 0 Comments

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഡീസല്‍ വില 87 രൂപ 6 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയായി. ഡീസല്‍ ലിറ്ററിന് 86 രൂപ 11 പൈസയായി. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ […]

National

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന് 81 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരിയിൽ ഇന്ധനവില കൂട്ടുന്നത് ഇത് അഞ്ചാം തവണയാണ്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.

error: Protected Content !!