മുറിയനാലിലെ വാഹനാപകടത്തെ തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കോഴിക്കോട് : ഇന്ന് കുന്ദമംഗലം മുറിയനാലില്‍ അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കുന്ദമംഗലത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നാഷനല്‍ ഹൈവേയില്‍ ചൂലാം വയലിനും പതിമംഗലത്തിനും ഇടയില്‍ കയറ്റത്തിന് മുകളില്‍ നിരന്തരമായി വാഹന അപകടങ്ങള്‍ സംഭവിക്കുന്നു എന്നും പലപ്പോഴും ഇത് മരണത്തിന് കാരണമാവുന്നു എന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭാഗം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ ഒരു വിഭാഗം നാട്ടുകാരും വ്യാപാരികളും […]


