Trending

ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഒന്നാം മാറാട് കലാപക്കേസിലെ രണ്ടു പ്രതികൾക്ക് ജാമ്യം

  • 11th September 2020
  • 0 Comments

ഒന്നാം മാറാട് കലാപക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന രണ്ടു പേർക്ക് ജാമ്യം. തെക്കേതൊടി ഷാജി, ഈച്ചരന്റെ പുരയിൽ ശശി എന്നിവർക്കാണ് സുപ്രിംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അരലക്ഷം രൂപ ജാമ്യബോണ്ടായും പ്രതികൾ കേരളത്തിൽ തങ്ങരുതെന്നും, മംഗലാപുരത്തേക്ക് പോകണമെന്നും മംഗലാപുരം പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഒന്നാം മാറാട് കലാപത്തിനിടെ അബൂബക്കർ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പ്രതികളെയും പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

Kerala

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു ബി ജെ പി പ്രവർത്തകർ കസ്റ്റഡിയിൽ

  • 9th September 2020
  • 0 Comments

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകർ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്നവരാണ് പിടിയിലായത് പിടിയിലായവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ പ്രധാന ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍. അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. കോളയാട് സ്വദേശിയുടേതാണ് കാര്‍.വാടകക്ക് എടുത്ത റിറ്റ്‌സ് കാറാണ് നമ്പൂതിരി കുന്നിലെ റബർ എസ്റ്റേറ്റിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ബൈക്കിലെത്തിയ കൊലയാളികള്‍ കൊലപാതക ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയും പിന്നീട് […]

News

സിപിഐഎം പ്രവർത്തകൻ സിയാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഘത്തിൽ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. സംഘട്ടനത്തിൽ പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു വൈദ്യൻ വീട്ടിൽ സിയാദിനെ കൊലപ്പെടുത്തുന്നത്. കൊവിഡ് നീരിക്ഷത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സിയാദിന് നേരെ ആക്രമണം ഉണ്ടായത്. കൂടെ ഉണ്ടായ സുഹൃത്തിനും പരുക്കേറ്റു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.

News

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം ഡി.ഐ.ജി സഞ്ജയ് കുമാര്‍ അന്വേഷണം നടത്തും

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ അന്വേഷണം നടത്തും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയിയയില്‍ നടക്കുന്ന ആക്രമണം സൈബര്‍ ഡോം പരിശോധിച്ച് 24 മണിക്കൂറിനകം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും. വ്യാജ പ്രചരണങ്ങളില്‍ കൃത്യമായി തുടരന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപ പ്രചരണം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരള പത്ര […]

Kerala

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകന് കോവിഡ്

  • 24th July 2020
  • 0 Comments

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ ഇന്ന് ഒരു മാധ്യമ പ്രവർത്തകനു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം രണ്ടായി. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള ആളുകളെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വലിയ രീതിയിലുള്ള രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജില്ലയിൽ സുരക്ഷ ശ്കതമാക്കിയിട്ടുണ്ട്

Kerala

നടിയെ ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി അറസ്‌റ്റിൽ

  • 27th June 2020
  • 0 Comments

നടി ഷംന കാസിം ഉൾപ്പടെയുള്ള നിരവധി സ്ത്രീകളെ ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ ഷെരീഫ്‌ അറസ്‌റ്റിൽ. ഇന്നലെ കേസിലെ അഞ്ചാം പ്രതി കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെയാണ് മുഹമ്മദ്‌ ഷെരീഫ് അറസ്റ്റിലായത്‌. ഇതോടെ കേസിൽ 7 പ്രതികൾ അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ്,അബ്ദുൾ സലാം എന്നിവരാണ് ഇതു പിടിയിലായ മറ്റു പ്രതികൾ. ഷംന കാസിം പരാതിയുമായി മുൻപോട്ട് വന്ന സാഹചര്യത്തിൽ ചില […]

Local

ജില്ലയിൽ സി.ഐ.ടി.യു പ്രവർത്തകർ സ്ഥാപക ദിനം ആചരിച്ചു.

കോഴിക്കോട് : സി.ഐ.ടി.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു. കുന്ദമംഗലത്തെ പ്രവർത്തകർ ബസ്റ്റാന്റ് പരിസരത്ത് പതാക ഉയർത്തി. ചടങ്ങിൽ പ്രസിഡന്റ് പി പ്രമോദ്, സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡണ്ട് ജഹീം, ഖജാൻജി ഷിജു എന്നിവർ പങ്കാളികളായി. അതോടൊപ്പം കോഴിക്കോട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പാളയം ഇംപീരിയൽ ഓട്ടോ സ്റ്റാന്റ പരിസരത്ത് ഓട്ടോ- ടാക്സി ലൈറ്റ് […]

Kerala News

കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചു

ആലപ്പുഴ : രണ്ടു ദിവസം മുൻപ് അബുദാബിയിൽ നിന്നുമെത്തിയ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി (38) മരിച്ചു. കരൾ സംബന്ധമായ രോഗമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. ഇയാളുടെ സ്രവം നേരത്തെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. അബുദാബിയിൽ നിന്നുമെത്തിയ ഇയാൾ ഹരിപ്പാട് കോവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിലായിരുന്നു. നാളെയോടെ സ്രവ പരിശോധന ഫലം ലഭ്യമാകുമെന്നാണ് വിവരം

Kerala National

മുംബൈയിൽ മലയാളിയായ പ്രധാനദ്ധ്യാപകൻ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മലയാളിയായ പ്രധാനധ്യാപകൻ വിക്രമൻ ​( 53 ) കുർളയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം മരിക്കുന്ന മലയാളികളുടെ എണ്ണം എട്ടായി. ഇന്ന് മരിച്ച അദ്ധ്യാപകൻ വിവേക്​ വിദ്യാലയ ഹൈസ്​കൂൾ പ്രധാനാധ്യാപകനാണ്​.ഒരാഴ്​ച മുമ്പാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നിരവധി നഴ്​സുമാർക്കുലപ്പടെ നിരവധി മലയാളികൾക്ക് രോഗം സ്​ഥിരീകരിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് എത്തുന്ന ഇതര സംസ്ഥാന മലയാളികളിൽ രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ നിന്നും എത്തുന്നവരാണ്.

Kerala News

ലോക്ക് ഡൗണിൽ തുടങ്ങിയ കുപ്പിവര സ്റ്റാളൊരുക്കാൻ തയ്യാറായി സുഹൈറ

കോഴിക്കോട് : ലോക്ക് ഡൗൺ സമയത്ത് ഏറെ വ്യത്യസ്തമായ ഏറെ വ്യത്യസ്തമായ പ്രവർത്തനത്തിലാണ് കുന്ദമംഗലം കാരന്തൂർ സ്വദേശി പോലൂർ തയ്യിൽ വീട്ടിലെ സുഹൈറ ജമാലുദ്ദീൻ. വീട്ടിൽ സഹായത്തിനായി ഭർത്താവിന്റെയും വീട്ടുകാരുടെയും സഹായം കൂടി വീട്ടു ജോലികളിൽ വന്നതോടെ, വെറുതെ ഇരിക്കാനുള്ള സമയം കൂടി വന്ന പശ്ചാത്തലത്തിൽ തന്റെ കഴിവുകൾ ഈ വീട്ടമ്മ അലങ്കരിച്ചു കൂട്ടുകയാണ് ആരുടെയും സഹായമില്ലാതെ പഠിച്ചെടുത്ത സ്വന്തമായ കഴിവ് അതിന് ഒരു പക്ഷെ സുഹൈറയ്ക് സഹായമായത് ഈ ലോക്ക് ഡൗൺ തന്നെയാവാം. ലഭ്യമാകുന്ന ഇടവേളകൾ […]

error: Protected Content !!