kerala

പേരാമ്പ്ര സംഘര്‍ഷം; ആരോപണവിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം

  • 20th October 2025
  • 0 Comments

കോഴിക്കോട് രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയുംപേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിന് മര്‍ദനമേറ്റതില്‍ ഇരുവര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റമുള്ള ലിസ്റ്റില്‍ ഇരുവരുടെയും പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. യുഡിഎഫ് പ്രതിഷേധപ്രകടനം പേരാമ്പ്ര ടൗണില്‍ പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഷാഫി പറമ്പിലിനെ ഒന്നാം […]

Kerala

പേരാമ്പ്രയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി

  • 16th August 2023
  • 0 Comments

കോഴിക്കോട്: പേരാമ്പ്രയിൽ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് മർദനമേറ്റത്. ക്ലാസിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകൻ മർദിച്ചെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ഓഗസ്റ്റ് 14-ന് ആണ് കുട്ടിക്ക് മർദനമേറ്റത്. പ്രണവ് എന്ന അധ്യാപകനാണ് മർദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരുടേയോ അധ്യാപകന്റേയോ പ്രതികരണം ലഭ്യമായിട്ടില്ല.

Kerala News

സിപിഐഎമ്മിന്റെ പ്രതിരോധ ജാഥയ്ക്ക് സ്‌കൂൾ ബസ്; പരാതി നൽകി യൂത്ത് കോൺഗ്രസ്

  • 25th February 2023
  • 0 Comments

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന സിപിഐഎമ്മിന്റെ പ്രതിരോധ ജാഥക്ക് ആളെ എത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചതിനെതിരെ ഡി ഡിഇക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. ഇന്നലെ നടന്ന പരിപാടിക്ക് ആളെ എത്തിക്കാൻ മുതുകാട് സ്‌കൂളിലെ ബസ് ഉപയോഗിച്ചെന്നും ഇത് അനധികൃതമാണെന്നും പരാതിയിൽ പറയുന്നു. രാത്രി തന്നെ ഇത് സംബന്ധിച്ച് പിടിഎയുടെ ഭാഗത്ത് നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു. തുടർന്ന് ഇന്ന് യൂത്ത് കോൺഗ്രസ് പരാതി നൽകുകയായിരുന്നു.

Local

‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’ പോസ്റ്റർ പ്രകാശനം ചെയ്തു

  • 27th October 2022
  • 0 Comments

പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് മാസം നീളുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നവംബര്‍ 1ന് ആരംഭിച്ച് 2023 ജനുവരി 1ന് സമാപിക്കുന്ന തരത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുക. ക്യാമ്പയിന്‍റെ പ്രചാരണ പോസ്റ്റര്‍ പേരാമ്പ്ര എ.എസ്.പി ടി.കെ വിഷ്ണു പ്രദീപ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ലിസിക്ക് നല്‍കി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘാടകസമിതിയും രൂപീകരിച്ചു. ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് […]

Kerala News

പീഡന പരാതിയില്‍ സിപിഎം നേതാവിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

  • 7th October 2022
  • 0 Comments

സിപിഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ. പി. ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.ഇയാൾക്കെതിരെ മേപ്പയൂർ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.ചെറുവണ്ണൂർ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാണ് ബിജു .രാഷ്ട്രീയ ആവശ്യത്തിനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ നേതാവ് ഉപദ്രവിച്ചു എന്നു കാണിച്ച് ഇക്കഴിഞ്ഞ സെപ്തംബര്‍ 15-ന് വനിതാ നേതാവ് മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പ്രതിഷേധത്തെ തുടർന്നാണ് ഇയാൾക്കെതിരെ […]

Kerala News

പേരാമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു;പേ വിഷബാധയെന്ന് സംശയം

  • 22nd August 2022
  • 0 Comments

പേരാമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽവച്ച് ചന്ദ്രികയ്ക്ക് നായയുടെ കടിയേറ്റത്. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേർക്ക് അന്ന് നായയുടെ കടിയേറ്റു.പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകൾ എടുത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടായി.വാക്സീനെടുത്തിട്ടും കേരളത്തിൽ ഇത് രണ്ടാം തവണയാണ് മരണം സംഭവിക്കുന്നത്. അതേസമയം മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡിഎംഒ […]

Kerala

പേരാമ്പ്ര സംഘർഷം: മുഴുവൻ പേരും ക്വാറന്റീനിൽ പ്രവേശിക്കണം

കോഴിക്കോട് : മീൻ വിൽപ്പനയുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പേരാമ്പ്ര ചന്തയിൽ വെച്ചുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടവരും പ്രദേശത്തുണ്ടായിരുന്ന മുഴുവൻ പേരും നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. അതോടൊപ്പം കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കവെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ […]

Kerala

കോവിഡ് പോരാട്ടത്തിന് കരുത്ത് ലിനിയെ പോലുള്ള ആരോഗ്യപ്രവര്‍ത്തകര്‍; ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് പോരാട്ടത്തിന് കരുത്തെന്ന് മുഖ്യമന്ത്രി. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയ ലിനി സിസ്റ്ററെ അനുസ്മരിച്ച് മുഖ്യമന്ത്രി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന ഫെയ്‌സ് ബുക്ക് പോസ്റ്റ് ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന […]

News

ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാലിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

  • 14th November 2019
  • 0 Comments

പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് തിരുവനന്തപുരം ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്നും അവാർഡിനർഹമായ ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാലിനുള്ള പുരസ്കാരം മുൻ ജില്ലാ കളക്ടറും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ യു വി ജോസ് ഏറ്റുവാങ്ങി. കുറ്റ്യാടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് എം കെ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ വിശ്വൻ നായർ  എന്നിവരോടൊപ്പമാണ് യു വി ജോസ് അവാർഡ് ഏറ്റുവാങ്ങിയത്. […]

Local News

സ്മാര്‍ട്ടാവാനൊരുങ്ങി പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍

പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 15 വില്ലേജ് ഓഫീസുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മേഞ്ഞാണ്യം, എരവട്ടൂര്‍, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, കൊഴുക്കല്ലൂര്‍, തുറയൂര്‍, കീഴരിയൂര്‍, അരിക്കുളം വില്ലേജ് ഓഫീസുകളിലാണ് ചൊവ്വാഴ്ച സന്ദര്‍ശനം നടത്തിയത്. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിനായി 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിനും അനുബന്ധ […]

error: Protected Content !!