News

ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാലിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് തിരുവനന്തപുരം ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്നും അവാർഡിനർഹമായ ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാലിനുള്ള പുരസ്കാരം മുൻ ജില്ലാ കളക്ടറും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ യു വി ജോസ് ഏറ്റുവാങ്ങി. കുറ്റ്യാടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് എം കെ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ വിശ്വൻ നായർ  എന്നിവരോടൊപ്പമാണ് യു വി ജോസ് അവാർഡ് ഏറ്റുവാങ്ങിയത്.

   ഹൃദ്യം ദേശീയ ആരോഗ്യ മിഷൻ, ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാൽ, റെജുവനേഷൻ ഓഫ് കുട്ടമ്പേരൂർ റിവർ, കൺസർവേഷൻ ഓഫ് വാട്ടർ റിസോഴ്‌സ്, സമ്പൂർണ നെൽകൃഷി മയ്യിൽ ഗ്രാമപഞ്ചായത്ത് എന്നീ പദ്ധതികൾക്കാണ് അവാർഡ് ലഭിച്ചത്.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ, ജൂറി ചെയർമാൻ ഡോ. കെ. എം. എബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ്, പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ്, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണഭട്ട് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ഉഷ എ. ആർ. റിപ്പോർട്ട് അവതരിപ്പിച്ചു.

 *പ്രകൃതിസൗഹൃദ കയർ  ജിയോ ടെക്സ്റ്റൈൽസ്  പദ്ധതി — കുറ്റ്യാടി ഇറിഗേഷൻ കനാലിൽ*

കാർഷിക ജലസചന ആവശ്യങ്ങൾക്കായി  കോഴിക്കോട് ജില്ലയിലെ 43 ഗ്രാമപഞ്ചായത്തുകളും  3 മുനിസിപ്പാലിറ്റികളും , കോഴിക്കോട് കോർപ്പറേഷനും ആശ്രയിക്കുന്ന പ്രധാന പദ്ധതിയാണ് കുറ്റ്യാടി പദ്ധതി.
 44 വർഷം മുമ്പാണ് കുറ്റ്യാടി  ജലസേചന കനാലുകൾ നിർമ്മിച്ചത്.

കനാൽ ശൃംഖല 603 കിലോമീറ്റർ ആണെങ്കിലും നിലവിൽ ഫലപ്രദമായ കനാൽ
 ജലവിതരണത്തിനുള്ള ശൃംഖല 450 കിലോമീറ്ററിൽ കുറവാണ്. ശേഷിക്കുന്ന 150 കിലോമീറ്റർ നീളം പ്രവർത്തനരഹിതമായി  റോഡുകളായി മാറ്റപ്പെട്ടു.

കാര്യമായ അറ്റകുറ്റപ്പണികൾ നടക്കാതെ കനാൽ നാശത്തിന് വക്കിലേക്ക് നീങ്ങിയപ്പോഴാണ് അന്നത്തെ ജില്ലാ കലക്ടർ ആയിരുന്ന  യുവി ജോസിന്റെ  നേതൃത്വത്തിൽ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് കനാൽ ബലപ്പെടുന്നത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയത്.  പരമ്പരാഗത രീതിക്കു പകരമായി കനാൽ തീരങ്ങൾ സംരക്ഷിക്കുന്നതിനായി ജിയോ ടെക്സ്റ്റൈൽസ് സാങ്കേതിക വിദ്യ  ഉപയോഗിച്ചു പദ്ധതി പ്രാവർത്തികമാക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.  പ്രകൃതിസൗഹൃദ കയർ  ജിയോ ടെക്സ്റ്റൈൽസ് കൾ ഉപയോഗിച്ചതു വഴി  കനാലിന്റെ  സ്വാഭാവിക ഒഴുക്കിനും  രൂപത്തിലും മാറ്റം വരുത്താതെ തന്നെ  കനാൽ പുനരുജ്ജീവിപ്പിക്കാനായി.  താരതമ്യേന ചെലവ് കുറഞ്ഞ രീതിയിൽ പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിക്ക്  മികച്ച പൊതുജന അഭിപ്രായമാണ് നേടാനായത്. പദ്ധതിയെക്കുറിച്ച് പത്രമാധ്യമങ്ങൾ അടക്കം ശ്രദ്ധേയമായി റിപ്പോർട്ട് ചെയ്തിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!