പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ കേരള പൊലീസ്, ഇതിനായി പ്രത്യേക സമിതിയും സിലബസും
പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി കേരള പൊലീസ്. നിലവില്‍ തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനായി അപേക്ഷിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കുക. എ.ആര്‍. ക്യാമ്പുകളിലാണ് പരിശീലനം. നിശ്ചിതഫീസ് ഈടാക്കിയാകും പരിശീലനം നല്‍കുക. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡി.ജി.പി. അനില്‍കാന്താണ് വിഷയത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിലവില്‍ കേരള പൊലീസിലുള്ളവര്‍ക്ക് മാത്രമാണ് ആയുധ പരിശീലനം നല്‍കുന്നത്. എന്നാല്‍ സ്വയരക്ഷക്കായി ലൈസന്‍സെടുത്ത് തോക്ക് വാങ്ങുന്ന പലര്‍ക്കും അത് എങ്ങിനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് പരിശലീനം ലഭിക്കാനുള്ള സംവിധാനമില്ല. ഹൈക്കോടതിയ സമീപിച്ച് ചിലര്‍ ഇക്കാര്യത്തില്‍ പരിഹാര നിര്‍ദ്ദേശം […]