Kerala News

എം.സി ജോസഫൈൻ അന്തരിച്ചു

  • 10th April 2022
  • 0 Comments

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയം​ഗം എം.സി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കവേ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും പിന്നീട് ചാലക്കുടി സ്‌പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു. യുവജന സംഘടനയായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകയായിരുന്നു സംഘടന രാഷ്ട്രീയത്തില്‍ സജീവമായത്. 1978ല്‍ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ […]

Entertainment News

പ്രശസ്ത നാടക- ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

  • 3rd April 2022
  • 0 Comments

കരൾ രോഗ ബാധയെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്ന പ്രശസ്ത സിനിമ – നാടക നടൻ കൈനകരി തങ്ക രാജ് അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ട് വളപ്പിൽ. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻ കുട്ടി ഭാഗവതരുടെ മകനായി ജനിച്ച തങ്കരാജ്, 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളാണ്.കെഎസ്ആര്‍ടിസിയിലെയുംകയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. പ്രേം നസീര്‍ നായകനായി […]

Kerala News

പ്രശസ്ത നാടക കൃത്ത് കെ.കെ.മധുസൂദനന്‍ (73 ) നിര്യാതനായി

  • 19th March 2022
  • 0 Comments

പ്രശസ്ത നാടക കൃത്ത് മധു മാഷ് (73) അന്തരിച്ചു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ് കെ.കെ.മധുസൂദനന്‍ എന്ന മധു മാഷ്.ഇന്ത്യ 1974, പടയണി, സ്പാര്‍ട്ടക്കസ്, കറുത്ത വാര്‍ത്ത, കലിഗുല, തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. സംഘഗാനം, ഷട്ടര്‍, ലീല തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചു. കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ട്രെയിനിങ് കോളജിലെ അധ്യാപക പരിശീലനകാലത്ത് നക്സല്‍ പ്രസ്ഥാനവുമായി അടുത്തു. […]

National News

സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു

  • 16th February 2022
  • 0 Comments

സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷി പറഞ്ഞു. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. 80-90 കാലഘട്ടത്തെ ഡിസ്‌കോ സംഗീതത്തിലൂടെ ജനപ്രിയത നേടിയ ബപ്പി ലാഹിരി യുടെ 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 […]

Entertainment News

നടൻ ജി കെ പിള്ള അന്തരിച്ചു

  • 31st December 2021
  • 0 Comments

നടന്‍ ഗോവിന്ദപിള്ള കേശവപിള്ള എന്ന ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.ഏകദേശം 325 ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമ, സീരിയല്‍ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. 65 വര്‍ഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ജി കെ പിള്ള സൈനത്തിലും സേവനം അനനുഷിഠിച്ചിട്ടുണ്ട്.1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. രണ്ടാം ലോകമഹായുദ്ധത്തിൽ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജികെ പിള്ള. പതിമൂന്ന് വര്‍ഷത്തോളം അദ്ദേഹം […]

error: Protected Content !!