പാര്‍ട്ടിക്ക് പരാതികള്‍ ലഭിച്ചിട്ടില്ല; സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനം: സണ്ണി ജോസഫ്
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായുള്ള ആരോപണങ്ങളെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിന്റെ സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്‍മാരുമായി ആശയവിനിമയം നടത്തി. ഐക്യകണ്‌ഠേനയാണ് സസ്പെന്‍ഷന്‍ തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു. പരാതി വന്ന ഉടനെ പാര്‍ട്ടി പദവി രാജിവച്ച് രാഹുല്‍ മാതൃക കാട്ടി. തുടര്‍നടപടികള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കോ നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല. ആയതിനാല്‍ എം എല്‍ എ സ്ഥാനം […]







