National News

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; അദാനി വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാൻ പ്രതിപക്ഷം

  • 25th November 2024
  • 0 Comments

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാർ തീരുമാനം. വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. അതേസമയം അദാനി വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടക്കും.

Kerala News

രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും 30 എം പി മാർക്ക് കോവിഡ്

  • 14th September 2020
  • 0 Comments

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 30 എം പി മാർക്ക് കോവിഡ്,രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും രോഗം സ്ഥിരീകരിച്ചു . പാര്‍ലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 13 രാജ്യസഭ എം പി മാർക്കും, 17 ലോകസഭാ എംപിമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം വ്യക്തമാക്കിയത് പാര്‍ലമെന്റ് സമ്മേളത്തിന് മുന്നോടിയായി എം.പിമാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയത്. എന്നാല്‍, രോഗം സ്ഥിരീകരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല കോവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബി.ജെ.പി. എം.പിമാരാണെന്നാണ് വിവരം. […]

Kerala

പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നല്‍കി. കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോഴും രമേശ് ചെന്നിത്തല തന്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. നേരത്തെ മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും തങ്ങളുടെ ഒരുമാസത്തെ ശബളം ദുരിതാശ്വാസ നിധിയിലേക്കായി നൽകിയിരുന്നു.

error: Protected Content !!