പാതിരാ റെയ്ഡ് നാടകം ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്തത്; പരാജയഭീതിയാണ് ഇതിന് പിന്നില്‍; കെ സുധാകരന്‍ എംപി
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലേക്ക് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് പോലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകം ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും ഇവരുടെ പരാജയഭീതിയാണ് അതിന് പിന്നിലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും മ്ലേച്ഛമായ സംഭവം നടന്നിട്ടില്ല. വനിതാ നേതാക്കളുടെ മുറികളിലേക്ക് വനിതാ പോലീസില്ലാതെ പതിരാ പരിശോധനയ്‌ക്കെത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അറിയപ്പെടുന്ന വനിതാ നേതാക്കളാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും. അവരെ അപമാനിക്കുകയാണ് പോലീസ് ചെയ്തത്. […]









