Kerala

പാലാ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പിണറായി വിജയന്‍

  • 27th September 2019
  • 0 Comments

തിരുവനന്തപുരം: പാലായിലെ ചരിത്ര വിജയത്തില്‍് ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയം സമ്മാനിച്ച ജനങ്ങള്‍ക്കു നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണു ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Kerala News Trending

ആകാംക്ഷയിൽ കേരളം: പാലായിൽ വോട്ടെടുപ്പ് ആരംഭിച്ചു

  • 23rd September 2019
  • 0 Comments

കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. 1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.സെപ്റ്റംബര്‍ 27നാണ് വോട്ടെണ്ണല്‍ നടക്കുക. സിപിഐഎം സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഇത്തവണ പാലായില്‍ മാറ്റം ഉണ്ടാകും എന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടത്. മറ്റു സ്ഥാനാര്‍ഥികളും രാവിലെ തന്നെ […]

Kerala Local Trending

പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി

  • 3rd September 2019
  • 0 Comments

പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായ എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാലായിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ഹരി. തെരഞ്ഞെടുപ്പില്‍ ഹരി 24,800 വോട്ട് പാലായില്‍ പിടിച്ചിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സീറ്റില്‍ താത്പര്യമറിയിച്ച് പിസി തോമസും പിന്തുണച്ച് പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടത്. തനിക്ക് കാര്യമായ സ്വാധീനം ഉള്ള മണ്ഡലമാണ് […]

Kerala News

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്: നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയോ?

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ സ​ജീ​വ​മാണ്. പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് പാ​ലാ​യി​ൽ ജോ​സ് കെ. മാണി വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് അറിയുന്ന​ത്. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ടും വ​നി​താ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടുകഴിഞ്ഞതായി റിപ്പോർട്ടുണ്ട്.

Kerala

പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയില്‍ തീരുമാനമായില്ല

പാല: പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ച വീണ്ടും തുടരും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാര്‍ഥിയില്‍ കാര്യമായ ചര്‍ച്ചയുണ്ടായില്ല. പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്. ഒറ്റക്കെട്ടായി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി […]

error: Protected Content !!