‘ഞങ്ങള്‍ക്ക് പങ്കില്ല, ഭീകരവാദത്തെ എതിര്‍ക്കുന്നു’; പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിശദീകരണവുമായി പാകിസ്താന്‍
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിശദീകരണവുമായി പാകിസ്താന്‍ രംഗത്ത്. തങ്ങള്‍ക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങള്‍ എതിര്‍ക്കുമെന്നുമാണ് പാകിസ്താന്‍ പറഞ്ഞത്. പാകിസ്താന്‍ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്തുവന്നത്. അതേസമയം, രാജ്യത്തെയാകെ ഞെട്ടിച്ച പഹല്‍ ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരന്‍ വാലിയില്‍ നടന്നത് ലഷ്‌കര്‍ – ഐഎസ്‌ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെത്തിയത് […]







