കക്കോടിയില്‍ പകല്‍വീട് പ്രവര്‍ത്തനം ആരംഭിച്ചു
കക്കോടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണാടിച്ചാലില്‍ നിര്‍മ്മിച്ച പകല്‍ വീട്, ബഡ്സ് സ്‌കൂള്‍ എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയിലെ 60 ശതമാനത്തിലധികം പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളുകളും പകുതിയോളം പഞ്ചായത്തുകളില്‍ പകല്‍വീടുകളും സ്ഥാപിക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിലൂടെ മനുഷ്യത്വപരമായ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ആറ് മുതല്‍ 17 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിചരണവും വിദ്യാഭ്യാസവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് […]

