Kerala kerala

കേരളത്തില്‍ 104 പാകിസ്താനികള്‍; താല്‍ക്കാലിക വിസയുള്ളവര്‍ ചൊവ്വാഴ്ചക്കകം മടങ്ങണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: താല്‍ക്കാലിക വിസയെടുത്ത് സംസ്ഥാനത്ത് കഴിയുന്ന പാകിസ്താന്‍ പൗരര്‍ ചൊവ്വാഴ്ചക്കകം തിരികെ മടങ്ങണമെന്ന് കേരളം നിര്‍ദേശം നല്‍കി. ചികിത്സക്ക് വന്നവരടക്കം 104 പാകിസ്താനികളാണ് സംസ്ഥാനത്തുള്ളത്. കേരളീയരെ വിവാഹം കഴിച്ച് കഴിയുന്ന, ദീര്‍ഘകാല വിസയുള്ള 45 പാകിസ്താനികള്‍ക്ക് രാജ്യം വിടേണ്ടിവരില്ല. ശേഷിക്കുന്നവര്‍ രാജ്യംവിടണം. 55 പേര്‍ വിസിറ്റിങ് വിസയിലും മൂന്ന് പേര്‍ ചികിത്സക്കും എത്തിയതാണ്. അനധികൃതമായി രാജ്യത്തെത്തിയ ഒരാള്‍ ജയിലിലാണ്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ പൗരരെ തിരിച്ചയക്കണമെന്ന് കേന്ദ്രം സംസ്ഥാന മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ […]

International Trending

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകര്‍ത്തു; 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്‌ഫോടനമുണ്ടായത്. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്‌ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.

National

കശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്പ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നല്‍കിയയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരുഅയല്‍ക്കാര്‍ക്കും ഇടയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, പഹല്‍ഗാം […]

National

പാകിസ്താന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പാകിസ്താന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അനുസരിച്ച് എക്സിന്റേതാണ് നടപടി. ഗവണ്‍മെന്റ് ഓഫ് പാകിസ്താന്‍ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കുണ്ട്. സിന്ധു നദീജല കരാര്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് എക്‌സ് അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന്‍ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. […]

Kerala kerala National

പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ; നിര്‍ദേശങ്ങള്‍ അറിയിച്ചു; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ. അര്‍ധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. ഞെട്ടിക്കുന്ന സംഭവമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. കാനഡയുടെ മൌനം നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരണമറിയിച്ചത്. ലോകരാജ്യങ്ങളെല്ലാം ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. കശ്മീരിലെ ജനങ്ങളും ഭീകരാക്രണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രം?ഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് സഹായം വാ?ഗ്ദാനം ചെയ്തു. […]

National

പഹല്‍ഗാം ഭീകരാക്രമണം: തക്കതായ മറുപടി നല്‍കും; നയതന്ത്ര ബന്ധം വിച്ഛേദിക്കും

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താന് തക്കതായ മറുപടി നല്‍കാന്‍ കേന്ദ്രം. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചേക്കും. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. സിന്ധു നദി ജല കരാറും റദ്ദാക്കിയേക്കും. ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കിയേക്കും. കര്‍ത്താര്‍പൂര്‍ ഇടനാഴി അടച്ചേക്കും. വ്യാപാര രംഗത്തും നിയന്ത്രണം ഏര്‍പ്പെടുത്തും.പാകിസ്താനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചേക്കും. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി വൈകിട്ട് ചേരും. ലഷ്‌ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞതായി ദേശീയ […]

National Trending

ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ഫുള്ള ഖാലിദ് ആരാണ്?

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 29 പേരുടെ ജീവന്‍ എടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ഫുള്ള ഖാലിദ് എന്ന കസൂരിയെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാമിലെ സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് നേരെ നിറയൊഴിച്ച ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലക്ഷകറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് ആയ കസൂരി എന്നാണ് റിപ്പോര്‍ട്ട്. പാക് ഭീകരനും ലഷ്‌കറെ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കസൂരി. പാക് സൈന്യത്തിന്റെ പ്രിയപ്പെട്ട സ്വത്ത് എന്നും ഇയാള്‍ അറിയപ്പെടുന്നു. ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളിലും കസൂരിക്ക് പങ്ക് ഉണ്ടെന്നാണ് […]

National

പഹല്‍ഗാമില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. എറണാകുളം ഇടപ്പള്ളി മോഡേണ്‍ ബ്രഡിനടുത്ത് എന്‍. രാമചന്ദ്രനാണ് (65) മരിച്ചത്. പഹല്‍ഗാം മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കശ്മീരിലെത്തിയിരുന്നു. […]

kerala Kerala National

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സൈഫുള്ള കസൂരി; പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചു?

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ്. പാകിസ്ഥാനില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂചിപ്പിച്ചു. ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്നും നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്കുകള്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് […]

International

നയതന്ത്ര രേഖയിലെ വിവരങ്ങള്‍ പരസ്യമാക്കി; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പത്ത് വര്‍ഷം തടവ് ശിക്ഷ

  • 30th January 2024
  • 0 Comments

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖ ചോര്‍ത്തിയെന്ന കേസിലാണ് ഇമ്രാന്‍ ഖാന് തടവ് ശിക്ഷ. ഇതേ കേസില്‍ മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കെതിരെയും മുന്‍പ് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വാഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇമ്രാന്റെയും ഖുറേഷിയുടെയും […]

error: Protected Content !!