Kerala News

ആംബുലന്‍സില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; പോലീസ് കേസെടുത്തു, ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി

  • 15th August 2022
  • 0 Comments

ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം, വെണ്‍പാല സ്വദേശി രാജനാ(67)ണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. തിരുവല്ല പുളിക്കീഴ് പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് […]

National

ഓക്സിജന്റെ സുഗമമായ നീക്കം; ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്സിജന്റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കാൻ തുടങ്ങി. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് തേടുന്നുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കുറിപ്പും അധികൃതർ പങ്കുവെച്ചു. ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് […]

News Sports

കമ്മിൻസിന് പിറകെ സഹായഹസ്തവുമായി ശ്രീവാത്‌സ് ഗോസ്വാമി

  • 29th April 2021
  • 0 Comments

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ശ്രീവാത്‌സ് ഗോസ്വാമി. ഓക്‌സിജന്‍ എത്തിക്കാന്‍ 90,000 രൂപയാണ് ഒരു ജീവകാരുണ്യ സംഘടനയ്‌ക്ക് താരം സംഭാവന നല്‍കിയത്. ഐപിഎല്‍ പതിനാലാം സീസണ്‍ കളിക്കുന്ന താരങ്ങളില്‍ സഹായം അറിയിച്ച രണ്ടാമത്തെ കളിക്കാരനാണ് ശ്രീവാത്‌സ് ഗോസ്വാമി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനായി 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് സഹായം […]

National News

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം ; കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി

  • 29th April 2021
  • 0 Comments

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദല്‍ഹിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ് ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് മാത്രം ആവശ്യപ്പെട്ടത് പോലും അനുവദിച്ചില്ലെന്നും ദല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ‘എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയത്? ദല്‍ഹിയ്ക്ക് എന്തുകൊണ്ടാണ് ചോദിച്ചത് പോലും നല്‍കാത്തത്?,’ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. സംഭവത്തില്‍ കോടതി കേന്ദ്രത്തോട് വിശദീകരണം […]

National News

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർത്ഥിച്ച യുവാവിനെതിരെ പോലീസ് കേസ്

  • 28th April 2021
  • 0 Comments

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനൽ കേസെടുത്തു. ശശാങ്ക് യാദവ് എന്ന യുവാവിനെതിരെയാണ് അമേഠി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൃഹൃത്തിന്റെ മുത്തശ്ശിക്ക് അത്യാവശ്യമായി ഓക്സിജൻ എത്തിച്ച് നൽകാൻ സഹായിക്കണം എന്നായിരുന്നു ശശാങ്കിന്റെ ട്വീറ്റ്. നിരവധി പേർ ശശാങ്കിന്റെ ട്വീറ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.പി പൊലീസിന്റെ നടപടി. ശശാങ്ക് ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ അഭ്യൂഹം പരത്തിയെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ്. യു.പി പൊലീസ് തന്നെയാണ് ട്വീറ്ററിലൂടെ […]

ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം രോഗികൾ അപകടകരമായ അവസ്ഥയിൽ

  • 25th April 2021
  • 0 Comments

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ഓക്‌സിജന്‍ ക്ഷാമം കാരണം രോഗികള്‍ അപകടകരമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ശ്രീ ഗംഗാറാം ഹോസ്പിറ്റല്‍ രംഗത്തെത്തിയിരുന്നു. അര്‍ദ്ധരാത്രിയോടെയായിരുന്നു ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി രംഗത്തെത്തിയത്. ഓക്‌സിജന്‍ ലഭ്യമല്ലാത്തതുമൂലം നൂറോളം രോഗികളുടെ അവസ്ഥ ഗുരുതരമാണെന്നായിരുന്നു ആശുപത്രി അറിയിച്ചത്. 500 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ മാത്രമെ ബാക്കിയുള്ളുവെന്നും ഇത് തീര്‍ന്നുകഴിഞ്ഞാല്‍ രോഗികളുടെ അവസ്ഥ ഗുരുതരമാകുമെന്നും ആശുപത്രി വ്യക്തമാക്കി. നേരത്തെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. […]

National News

ക്ഷാമം രൂക്ഷം; ഓക്‌സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി

  • 24th April 2021
  • 0 Comments

ഓക്‌സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കി കേന്ദ്രസർക്കാർ. രാജ്യം കടുത്ത ഓക്‌സിജൻ ക്ഷാമം നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയുടെ തീരുമാനം. മൂന്നു മാസത്തേക്കാണ് ഇളവു പ്രഖ്യാപിച്ചത്. ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്‌സിനുള്ള കസ്റ്റംസ് തീരുവയും എടുത്തു കളഞ്ഞിട്ടുണ്ട്.

National News

ഓക്‌സിജൻ ഇല്ലേ മരങ്ങൾ വെച്ച് പിടിപ്പിക്കൂ; കങ്കണയുടെ ട്വീറ്റിനെതിരെ വ്യാപക വിമർശനം

  • 21st April 2021
  • 0 Comments

കോവിഡ്​ രണ്ടാം തരംഗത്തെത്തുടർന്ന്​ രാജ്യത്ത്​ ഓക്​സിജന്​ വലിയ ക്ഷാമം നേരിടുന്നതിനിടെ ബോളിവുഡ്​ നടി കങ്കണ റണാവത്ത്​ പങ്കുവെച്ച ട്വീറ്റിന്​ നേരെ വിമർശനവുമായി സമൂഹമാധ്യമങ്ങൾ. കങ്കണ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ”ആർക്കെങ്കിലും ഓക്​സിജൻ അപര്യാപ്​തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇ​തൊക്കെ ചെയ്യണം. മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ഓക്​സിജൻ ക്ഷാമത്തിനുള്ള​ സ്ഥിരമായ പരിഹാരം. അതിനുപറ്റുന്നില്ലെങ്കിൽ മരങ്ങൾ മുറിക്കാതിരിക്കുക. അല്ലെങ്കിൽ വസ്​ത്രങ്ങളെ പുന​രുപയോഗം ചെയ്യുക. വേദിക്​ ഭക്ഷണശീലം തുടങ്ങുക, പ്രകൃതിസൗഹൃദമായി ജീവിക്കുക. ഇവ സ്ഥിരമായ പരിഹാരമല്ലെങ്കിലും ഇപ്പോഴിത്​ സഹായിക്കും. ജയ്​ ശ്രീറാം”. എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ […]

Kerala News

സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി

  • 20th April 2021
  • 0 Comments

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിശോധന വേഗത്തിലാക്കി മരണങ്ങള്‍ പരമാവധി കുറച്ച് ആശുപത്രി സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി ജനജീവിതം സാധാരണ നിലയില്‍ ആക്കാനാണ് ശ്രമം. സംസ്ഥാനത്തെ ഓക്‌സിജന്‍ ഉത്പാദനവും വിതരണവും മികച്ച രീതിയില്‍ നടപ്പാക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുപോകുന്ന നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നായി വരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ സാഹചര്യമുണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ശൈലജ ടീച്ചര്‍ […]

error: Protected Content !!