Kerala News

വെള്ളം ഉപയോഗിക്കാത്തവർക്ക് 420 രൂപ; ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി

  • 17th January 2024
  • 0 Comments

പാലക്കാട് ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി. ഒറ്റപ്പാലം ചുനങ്ങാട് നിള ലൈനിലാണ് വാട്ടർ അതോറിറ്റിയുടെ പിഴവിൽ 22 കുടുംബങ്ങൾക്ക് തെറ്റായ ബില്ല് ലഭിച്ചത് മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ള വീട്ടുകാർക്ക് മിനിമം ബിൽ തുകയായ 148 രൂപയും ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് 420 രൂപയുടെ ബില്ലുമാണ് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയത്. ഉപഭോക്താക്കൾ ജല അതോറിറ്റിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിള ലൈനിലെ […]

Kerala

ഒറ്റപ്പാലത്ത് നിന്ന് നാല് കുട്ടികളെ കാണാതായതായി പരാതി; ട്രെയിന്‍ കയറുന്നത് കണ്ടെന്ന് യാത്രക്കാര്‍

  • 23rd February 2023
  • 0 Comments

പാലക്കാട്: ഒറ്റുപ്പാലത്ത് നിന്ന് നാല് കുട്ടികളെ കാണാതായതായി പരാതി. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ കുട്ടികളെയാണ് കാണാതായത്. ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാളയാറിലേക്ക് ടിക്കറ്റ് എടുത്തെന്ന് വ്യക്തമായി. തുടര്‍ന്ന് വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷണം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാല് കുട്ടികള്‍ ട്രെയിന്‍ കയറുന്നത് കണ്ടതായി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാരും […]

Kerala

കോടതിയിൽ വെച്ച് യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിന്റെ വൈരാഗ്യം കാരണമെന്ന് പൊലീസ്

  • 11th January 2023
  • 0 Comments

ഒറ്റപ്പാലം: കുടുംബക്കോടതിയിൽ വെച്ച് യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചത് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിലെ വൈരാഗ്യം മൂലമെന്ന് പൊലീസ്.വിവാഹ മോചന കേസിന്റെ നടപടികൾക്കായി എത്തിയതായിരുന്നു ഇരുവരും. ആൺസുഹൃത്തിനൊപ്പം കോടതിയിലെത്തിയ സുബിതയെ കണ്ടതോടെ ഭർത്താവ് രഞ്ജിത്ത് ആക്രമിക്കുകയായിരുന്നു.സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മടവാളെടുത്താണ് രഞ്ജിത്ത് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. രഞ്ജിത്തിന്റെ ആക്രമണത്തിൽ സുബിതയുടെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. വധശ്രമത്തിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ […]

Kerala

ബൈക്ക് യാത്രക്കിടെ പശുവിനെ ഇടിച്ചു; നെഞ്ചിൽ കൊമ്പ് തറച്ചു കയറി, യുവാവിന് ദാരുണാന്ത്യം

  • 9th October 2022
  • 0 Comments

ഒറ്റപ്പാലം: ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് തറച്ചു കയറി യുവാവ് മരിച്ചു. സൗത്ത് പനമണ്ണ കുഴിക്കാട്ടിൽ കൃഷ്ണകുമാറിന്റെ മകൻ കൃഷ്ണ പ്രജിത്ത്(22) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ഏഴരയോടയാണ് സംഭവം.പനമ്മണ്ണ റോഡിൽ ഉടമ നടത്തികൊണ്ടു പോകുകയായിരുന്ന പശുവിനെ ഇടിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ കൃഷ്ണ പ്രജിത്തിന്റെ നെഞ്ചിൽ പശുവിന്റെ കൊമ്പ് തുളഞ്ഞു കയറിയുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് നിഗമനം. ഉടനെ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ പശു […]

Kerala News

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ലഭിച്ചു. 2021-ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.പാലക്കാട് ജില്ലയില്‍ത്തന്നെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേഷനാണ് ഒറ്റപ്പാലം. ജില്ലയില്‍ ഏറ്റവും വലിയ അധികാരപരിധിയുള്ള സ്റ്റേഷനുമാണ്. നേരത്തെ വനിതാ-ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും ഒറ്റപ്പാലം […]

Kerala

പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി

  • 25th June 2020
  • 0 Comments

പൊതുമേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ. പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സഹായത്തോടെ 60 ഏക്കറിലാണ് കിൻഫ്രയുടെ നേതൃത്വത്തിൽ പാർക്ക് തയ്യാറാക്കിയത്. 130.94 കോടിയാണ് മുതൽമുടക്ക്. കോവിഡ് മൂലമാണ് ഉദ്ഘാടനം മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിഫൻസ് പാർക്കിന് സാധിക്കും. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാർക്കിൽ ഉണ്ടാവുക. ഒറ്റ എൻജിൻ വിമാനങ്ങളുടെ പ്രധാന […]

error: Protected Content !!