Entertainment News

നൻപകൽ നേരത്ത് മയക്കം നെറ്റ്ഫ്ലിക്സിൽ;റിലീസ് ഡേറ്റ് പുറത്ത്

  • 18th February 2023
  • 0 Comments

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്.സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഫെബ്രുവരി 23 മുതലാണ് സ്‍ട്രീമിംഗ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വേളാങ്കണ്ണിയിലെ തീര്‍ത്ഥാടനത്തിന് ശേഷം തിരികെ നാട്ടിലേക്ക് പോകുന്ന മലയാളി സംഘത്തിലെ ജെയിംസ് എന്ന വ്യക്തിക്ക് സംഭവിക്കുന്ന മാറ്റങ്ങളിലൂടെ കടന്നുപോയ ചിത്രം വലിയ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര […]

Entertainment News

ആത്മാവില്ലാത്ത ശരീരം;’വരാഹരൂപമില്ലാത്ത കാന്താര ഒടിടിയിൽ‌;പോസ്റ്റുമായി തൈക്കുടവും

  • 24th November 2022
  • 0 Comments

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ ചിത്രം കാന്താര ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്.കോപ്പിയടി വിവാദത്തിൽ അകപ്പെട്ട ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. എന്നാല്‍ വരാഹരൂപമില്ലാത്ത കാന്താരയുടെ ഫീല്‍ പോയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വരാഹരൂപമാണ് കാന്താരായുടെ ആത്മാവ്. അത് മാറ്റിയതോടെ ചിത്രത്തിന്റെ രസം മുഴുവനും പോയെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഈ അവസരത്തിൽ തൈക്കുടം ബ്രിഡ്ജ് സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. നീതിയുടെ […]

Entertainment News

ഇടവേളക്ക് ശേഷം വണ്ടർ വുമണുമായി അഞ്ലിമേനോൻ;പുതിയ ചിത്രം ഒടിടി റിലീസ്

  • 1st November 2022
  • 0 Comments

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര, പദ്മ പ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രെഗ്നൻസി പോസിറ്റീവ് ചിത്രത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ട് സംവിധായിക അഞ്ജലിമേനോൻ.നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ചിത്രത്തിന്റെ പ്രൊമോഷനായിരുന്നു അത്,ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം […]

Entertainment News

മലയൻകുഞ്ഞ്’ ഇനി ഒടിടിയിൽ;റിലീസ് പ്രഖ്യാപിച്ചു

  • 8th August 2022
  • 0 Comments

ഫഹദ് ഫാസിൽ, രജിഷ വിജയൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ചിത്രം മലയൻകുഞ്ഞിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിൽ ആഗസ്റ്റ് 11-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യയടക്കം 240 രാജ്യങ്ങളിലെ പ്രൈം അംഗങ്ങൾക്ക് സിനിമ ആസ്വദിക്കാനാകും. ജൂലൈ 22-നാണ് ‘മലയൻകുഞ്ഞ്’ തിയേറ്ററിൽ റിലീസിനെത്തിയത് മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും. 30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് മലയൻകുഞ്ഞ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ […]

Entertainment News

പുഴു ഒടിടി റിലീസിനെന്ന് റിപ്പോർട്ട്

  • 17th January 2022
  • 0 Comments

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുഴു തിയേറ്ററിലിറങ്ങില്ലെന്ന് റിപ്പോർട്ട്. ഒടിടി പ്ലേറ്ഫോമായ സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുകയെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന ട്വിറ്റർ പേജ് അറിയിച്ചത്. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. ടീസർ നൽകുന്ന സൂചനയനുസരിച്ച് നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. .. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും. സിൽ […]

National News

സോഷ്യല്‍മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

  • 25th February 2021
  • 0 Comments

സോഷ്യല്‍മീഡിയ, ഒടിടി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍മീഡിയയില്‍ വ്യക്തികളുടെ പരാതികള്‍ക്ക് പരിഹാരം കാണണം. സ്ത്രീകള്‍ക്ക് എതിരായ അധിക്ഷേപകരമായ ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന്് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.സോഷ്യല്‍മീഡിയയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ”സമൂഹ മാധ്യമങ്ങൾക്ക്​ ഇന്ത്യയിൽ വ്യവസായം നടത്തുന്നത്​ സ്വാഗതാർഹമാണ്​. എന്നാൽ, സംസ്​കാര സമ്പന്നമെന്ന്​ വിളിക്കാനാവാത്ത ഉള്ളടക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ട്​. ഇത്തരം പരാതികൾ ഏറെയായി എത്തുന്നു​. ഇനി മുതൽ സമൂഹ മാധ്യമം ഉപയോഗിക്കുന്നവർക്കായി […]

ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ ഒ ടി ടി റിലീസിനൊരുങ്ങുന്നു

  • 20th November 2020
  • 0 Comments

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കുറുപ്പ്’ റെക്കോര്‍ഡ് തുകക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തീയറ്ററുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ തീയറ്ററുകള്‍ അടുത്ത വര്‍ഷം വിഷു സീസണിലേ തുറക്കുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 40 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫാറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]

error: Protected Content !!