Kerala News

ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്മാര്‍

  • 29th January 2021
  • 0 Comments

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ഓര്‍ത്തഡോക്സ് സഭാ നേതൃത്വം. ക്രിസ്ത്യന്‍-മുസ്ലിം വൈരമില്ലെന്ന സന്ദേശം നല്‍കാനാണ് പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നേതൃത്വം അറിയിച്ചു. കുന്നംകുളം ഭദ്രാസനാധിപന്‍ സഭാധ്യക്ഷന്‍മാരായ ഗീവര്‍ഗീസ് മാര്‍ യൂലിയോസും യാക്കോബ് മാര്‍ ഐറേനിയോസുമാണ് തങ്ങളെ കണ്ടത്. ചര്‍ച്ചയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി, ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും പങ്കെടുത്തു. രാവിലെ പത്ത് മണിയോടെയാണ് അധ്യക്ഷന്മാര്‍ പാണക്കാടെത്തിയത്. സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായാണ് ചര്‍ച്ച നടത്തിയതെന്നും […]

പള്ളികളില്‍ പ്രവേശിക്കാന്‍ പ്രകടനമായി യാക്കോബായ വിശ്വാസികള്‍; തടഞ്ഞ് പോലീസ്

  • 13th December 2020
  • 0 Comments

മലങ്കര സഭാ തര്‍ക്കത്തില്‍ നഷ്ടമായ 52 പള്ളികളിലും പ്രവേശിക്കാന്‍ പ്രകടനമായി എത്തി ആയിരക്കണക്കിന് യാക്കോബായ വിശ്വാസികള്‍. മുളന്തുരുത്തി പള്ളിയിലടക്കം പൊലീസ് ഇവരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ പള്ളിക്ക് പുറത്ത് പ്രാര്‍ഥന നടത്തുകയാണ് വിശ്വാസികള്‍. ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത 52 പള്ളികളിലാണ് രാവിലെ ഒമ്പത് മണിയോടെ മുന്‍ നിശ്ചയിച്ച പ്രകാരം യാക്കോബായ വിശ്വാസികള്‍ വന്നത്. ആരാധനക്കെത്തുന്നവരെ തടയില്ലെന്നും എന്നാല്‍, ആരാധനാലയങ്ങളില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്‌സ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ചെറിയ ഗ്രൂപ്പുകളായി […]

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ

  • 29th October 2020
  • 0 Comments

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ. പള്ളികള്‍ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നതിലും പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശാബന്ധങ്ങളും അവസാനിപ്പിക്കുന്നതായി യാക്കോബായ സുറിയാനി സഭ അറിയിച്ചത്. ഇതുസംബന്ധിച്ച് സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുഹന്നദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അംഗീകാരം നല്‍കി. സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ എല്ലാ ഭദ്രാസന മെത്രാപ്പൊലീത്തമാര്‍ക്കും നിര്‍ദേശം അയച്ചിട്ടുണ്ട്. മാമോദീസ, വിവാഹം,ശവസംസ്‌കാരം […]

error: Protected Content !!