കിഴക്കോത്ത് പഞ്ചായത്തില്‍ ‘ഒപ്പം’ അദാലത്ത്163 പരാതികള്‍ പരിഗണിച്ചു ‘
കിഴക്കോത്ത്; സര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം’. ഭിന്നശേഷിക്കാരിയായ 13 വയസുകാരി ഫാത്തിമ നിദയോടൊപ്പമെത്തി ഉമ്മ സാജിദ ഒപ്പം അദാലത്തില്‍ കലക്ടറോട് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. കട്ടിപ്പാറയിലെ സ്വകാര്യ ഭിന്നശേഷി വിദ്യാലയത്തിലാണ് ഫാത്തിമ നിദ ഇപ്പോള്‍ പഠിക്കുന്നത്. രാവിലെ എട്ടരക്ക് വാഹനത്തില്‍ കയറിയാല്‍ 10 മണിയോടെയാണ് സ്‌കൂളിലെത്തുന്നത്. ഇത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചെറിയ റോഡായതിനാല്‍ വീട്ടില്‍ നിന്ന് വാഹനം കയറുന്നിടത്തേക്ക് എത്തിക്കുന്നതിനും പ്രയാസമുണ്ട്. വീട്ടിലേക്കുള്ള ഈ വഴി വാഹനമെത്തുന്നതാക്കി തരാനുള്ള […]

