National News

50 ശതമാനം കാഴ്ച്ചക്കാര്‍ക്ക് മാത്രം പ്രവേശനം; തമിഴ്‌നാട്ടില്‍ നാളെ മുതൽ സിനിമാ തീയറ്ററുകൾ തുറക്കും

  • 22nd August 2021
  • 0 Comments

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ്‌നാട്ടില്‍ നാളെ മുതൽ വീണ്ടും തിയറ്ററുകള്‍ തുറക്കും. നിരവധി സിനിമകളാണ് തിയറ്ററുകള്‍ തുറക്കുന്നതും നോക്കി റിലീസിനായി കാത്തിരിക്കുന്നത്. ഏപ്രില്‍ 26നാണ് ലോക്ക്ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ച് പൂട്ടിയത്. നിലവില്‍ 50 ശതമാനം കാഴ്ച്ചക്കാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.തിയറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും സെക്കന്റ് ഷോയ്ക്ക് അനുമതിയില്ല. തിയറ്റര്‍ ഉടമകളും സ്ഥാപനത്തിലെ തൊഴിലാളികളും വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. കൂടാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കണം തിയറ്റര്‍ പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ നിർദ്ദേശങ്ങൾ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ […]

Kerala News

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ല ;കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും;ദേവസ്വം മന്ത്രി

  • 18th June 2021
  • 0 Comments

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ലെന്ന സൂചന നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്തജനങ്ങളെ തടയുകയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി. കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ബിവറേജ് തുറന്നിട്ടും ക്ഷേത്രങ്ങള്‍ തുറക്കാത്തതില്‍ ആയിരുന്നു ആക്ഷേപം. പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചു. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ […]

Kerala

പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും

  • 7th March 2021
  • 0 Comments

പുതുക്കിപ്പണിത പാലാരിവട്ടം മേൽപാലം ഇന്ന് തുറക്കും. വൈകിട്ട് നാല് മണിക്കാണ് പാലം തുറന്നു നൽകുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല. പാലത്തിന്‍റെ അവാസന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂ‍ർത്തിയായി. അഞ്ച് മാസം കൊണ്ട് നിർമിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും..പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർനിർമിച്ചത്. […]

Kerala News

ഇളവുകള്‍ ലഭിക്കാതെ സിനിമാ പ്രദര്‍ശനം തുടങ്ങേണ്ട;ഫിലിം ചേംബര്‍ നിലപാടിനൊപ്പം തിയറ്റര്‍ ഉടമകളും

  • 10th January 2021
  • 0 Comments

സിനിമ തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് ഉള്ള തീരുമാനത്തിൽ ഇളവുകള്‍ ലഭിക്കാതെ സിനിമാ പ്രദര്‍ശനം തുടങ്ങേണ്ട എന്ന ഫിലിം ചേംബര്‍ നിലപാടിനൊപ്പം തിയറ്റര്‍ ഉടമകളും.നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനകള്‍ വീണ്ടും ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കണ്ട എന്നാണ് ഫിയോകിന്റെ തീരുമാനം.തീയറ്ററുകള്‍ തുറക്കാന്‍ ജനുവരി 5ന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇല്ലാതെ പ്രദര്‍ശനം തുടങ്ങേണ്ട എന്ന് ഫിലിം ചേംബര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ […]

Kerala News

സർക്കാർ തിയേറ്ററുകളിൽ അടുത്ത ആഴ്ച മുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാം; കെഎസ്എഫ് ഡിസി

  • 7th January 2021
  • 0 Comments

അടുത്ത ആഴ്ച മുതൽ സർക്കാർ തിയറ്ററുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് കെഎസ്എഫ് ഡിസി. സമാന്തര സിനിമകൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. അടുത്ത ആഴ്ചയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർക്കാർ തിയറ്ററുകളെല്ലം പ്രവർത്തന സജ്ജമാകും. താൽപര്യമുള്ളവർക്ക് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവാദം നൽകുമെന്നും കെഎസ്എഫ് ഡി സി എംഡി എൻ മായ പറഞ്ഞു.

Kerala News

കോഴിക്കോട് ഹർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കർശന നിയന്ത്രണങ്ങളോടെ തുറക്കും: ജില്ലാ കളക്ടർ

  • 11th October 2020
  • 0 Comments

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ഹർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കർശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് തീരുമാനമായി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു. തീരപ്രദേശത്തും മൽസ്യബന്ധന തുറമുഖങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ജില്ലയിലെ ഹർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും അടച്ചിട്ടത്. തുടർച്ചയായ അടച്ചിടൽ നിരവധി പേരുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുമെന്നും തീരദേശമേഖലയിൽ ജനജീവിതം ദുരിതത്തിലാക്കുമെന്നും വിലയിരുത്തിയാണ് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും നിയന്ത്രണങ്ങൾ നടപ്പാക്കിയും തുറക്കാൻ തീരുമാനിച്ചത്. ഫിഷ് ലാന്റിങ് സെന്ററുകളിലേക്കും ഹാർബറുകളിലേക്കും […]

Kerala

പമ്പാ ഡാം തുറക്കാന്‍ സാധ്യത

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്നു (ഓഗസ്റ്റ് 8) പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. മൂഴിയാർ അണക്കെട്ടിന്റെ ഒന്നും മൂന്നും ഷട്ടറുകൾ പത്ത് സെ.മീ വീതം ഇന്നുയർത്തി ഉയർത്തി. ആകെ 20 […]

Kerala

ശബരിമലയിൽ ഇത്തവണ ഉത്സവമില്ല ഭക്തരെ പ്രവേശിപ്പിക്കില്ല

  • 11th June 2020
  • 0 Comments

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഉത്സവം ഉണ്ടാവില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മിഥുനമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലായെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം തുറക്കണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് ശബരിമല തുറക്കാനും ഉത്സവം നടത്തനും തീരുമാനിച്ചത്. എന്നാൽ സംസ്ഥാനം അത് അംഗീകരിച്ചതോടെയാണ് പലരും വിമർശനവുമായി രംഗത്ത് എത്തിയത്. തന്ത്രിയടക്കമുള്ളവരോട് ചർച്ച ചെയ്ത ശേഷമാണ് നിലപാട് എടുത്തിരുന്നതെന്നു ഇക്കുറി ഉത്സവം നടത്തണമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും ഭക്തജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തി […]

Local

വെർച്വൽ പ്രവേശനോൽസവമൊരുക്കി ആരാമ്പ്രം ഗവ.സ്കൂൾ

ആരാമ്പ്രം : വർണ്ണ ബലൂണുകളും പൂക്കളും മിഠായിയും ഏറ്റുവാങ്ങി ജൂണിലെ ആദ്യ അധ്യയന ദിനം ആഘോഷമാക്കുന്ന പതിവിൽ നിന്ന് മാറി ഇന്ന് ആരാമ്പ്രം ഗവ: സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വീടുകളിരുന്ന് വെർച്വൽ പ്രവേശനോൽസവം കൊണ്ടാടി.വിദ്യാലയത്തിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകൾ ഉൾപ്പെടെ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പ്രവേശനോൽസവ സന്ദേശങ്ങളും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും വീടുകളിലിരുന്ന് ഓൺലൈനിൽ ശ്രവിച്ചു. ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസ്, വാർഡ് മെമ്പർ സക്കീന മുഹമ്മദ്,പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ, വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ, സീനിയർ അസിസ്റ്റൻറ് പി.കെ.സജീവൻ, […]

Kerala News

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ബിവറേജസ് ഔട്ടലെറ്റുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറുകളടക്കം ബുധനാഴ്ച തുറക്കും. കൗഡറുകൾക്കു മുൻപിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിഎടുക്കാനും തീരുമാനം. കൂടാതെ ബാർബർഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി. നേരത്തെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ലോക്ക് ടൗണുകളിൽ തന്നെ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായി തുറന്നു പ്രവർത്തിച്ചിരുന്നു.

error: Protected Content !!