മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പുതിയ ഒ.പി ടിക്കറ്റ് സംവിധാനം
കോഴിക്കോട്: ഇ- ഹോസ്പിറ്റല്‍/ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പുതിയ ഒപി ടിക്കറ്റ് സംവിധാനത്തിന് തുടക്കമായി. ഇതു പ്രകാരം ഒപി ടിക്കറ്റില്‍ പുതിയ തിരിച്ചറിയല്‍ നമ്പര്‍ (യുണീക് ഹോസ്പിറ്റല്‍ ഐഡന്റിറ്റി) നല്കി. ഈ തിരിച്ചറിയല്‍ നമ്പര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ എല്ലാ ചികിത്സകള്‍ക്കും ഉപയോഗിക്കാം. ഇതിനായി റഫറല്‍ രേഖയ്ക്കൊപ്പം ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരണം. ഇതോടൊപ്പം ശരിയായ പേര്, മേല്‍വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഒപി ടിക്കറ്റ് കൗണ്ടറില്‍ […]