Trending

കൂലി ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഊരാളുങ്കലില്‍ ജോലി നല്‍കും : ജില്ലാ കലക്ടര്‍

മാങ്കാവില്‍ അജ്മല്‍ എന്ന വ്യക്തിയുടെ കീഴില്‍ ജോലി ചെയ്ത് കൂലി ലഭിക്കാതിരുന്ന  14 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയില്‍ ജോലി നല്‍കാന്‍ തീരുമാനമായി. ജില്ലാകലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ സൈറ്റുകളില്‍ ജോലി ചെയ്ത ഇനത്തില്‍ ഏഴ് ലക്ഷത്തോളം രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. ദിവസങ്ങളായി ഭക്ഷണവും താമസ സൗകര്യവുമില്ലാതിരുന്ന തൊഴിലാളികള്‍ ഫെബ്രുവരി മൂന്നിന് ജില്ലാലേബര്‍ ഓഫീസില്‍ എത്തുകയായിരുന്നു. താമസിക്കാന്‍ സൗകര്യമില്ലാത്ത ഇവര്‍ക്ക് രാത്രി ഭക്ഷണവും താമസവും […]

Local

പ്രളയത്തില്‍ തകര്‍ന്ന കരിഞ്ചോലയിലെ റോഡ് പുനര്‍നിര്‍മ്മിച്ചു

പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന കരിഞ്ചോലമലയില്‍ തകര്‍ന്ന റോഡ് പൂര്‍വസ്ഥിതിയിലേക്ക്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് വെട്ടിയൊഴിഞ്ഞതോട്ടം-കരിഞ്ചോല-പൂവന്‍മല റോഡില്‍ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചത്. 2018 ജൂണ്‍ 14നുണ്ടായ ഉരുള്‍പൊട്ടലില്‍ ആര്‍ത്തലച്ചു വന്ന മലവെള്ളം 14 മനുഷ്യജീവനുകളാണ് കവര്‍ന്നത്. ഇതോടൊപ്പം മലയടിവാരത്തുള്ള റോഡും 500 മീറ്ററോളം ദൂരത്തില്‍ പൂര്‍ണമായും ഒലിച്ചുപോയി. ഇതോടെ പൂവന്‍മല ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദുരന്തമുണ്ടായ സമയം പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി റോഡ് പുനര്‍ […]

Kerala

കേരളത്തില്‍ 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നെന്ന് തോമസ് ഐസക്

കോഴിക്കോട്: 50,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ വികസന രംഗത്ത് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ജനകീയ ബദലുകളുടെ നിര്‍മിതി, ഊരാളുങ്കല്‍ സൊസൈറ്റിയുടെ അനുഭവം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്‍ നിക്ഷേപങ്ങള്‍ വരുമ്പോള്‍ പ്രവൃത്തികള്‍ വിശ്വസിച്ച് ഏല്‍പിക്കാന്‍ കഴിയുന്ന, ആത്മാര്‍ഥതയുള്ള ഏജന്‍സികള്‍ വേണം. മാറി വരുന്ന നിര്‍മാണാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രതികരിക്കാനും പുതിയ നിര്‍മാണ രീതികള്‍ സ്വായത്തമാക്കാനുമാണ് ഊരാളുങ്കല്‍ സൊസൈറ്റി ശ്രമിക്കുന്നത് എന്നും മുന്നോട്ടുള്ള പാതകള്‍ സൃഷ്ടിക്കാനും മുന്നേ […]

error: Protected Content !!