കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് ഒരു വയസ്;ഹരിയാനയിൽ ബഹാദുര്‍ഘട്ടിൽ കിസാന്‍ മഹാപഞ്ചായത്ത്
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു.വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചുവെങ്കിലും താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമരപാതയിലാണ്.അതേസമയം , വാര്‍ഷിക വേളയില്‍ കര്‍ഷകര്‍ മഹാ പഞ്ചായത്ത് നടത്തുകയാണ്. ഹരിയാനയിലെ ബഹാദുര്‍ഘട്ടിലാണ് കിസാന്‍ മഹാപഞ്ചായത്ത് നടത്തുന്നത്.മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഗാസിയാബാദ്-ഡല്‍ഹി റൂട്ടില്‍ […]