പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശമാക്കി ഓണക്കാലത്തെ മാറ്റണം – മന്ത്രി എ.കെ ശശീന്ദ്രൻ
മനുഷ്യൻ പ്രകൃതിയോട് ചെയ്ത വലിയ വീഴ്ചകളുടെ കൂടി ഫലമാണ് തുടർച്ചയായ രണ്ടു വർഷങ്ങളിൽ സംസ്ഥാനം അനുഭവിച്ച പ്രളയം. ഈ സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശമാക്കി ഓണക്കാലത്തെ മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ജില്ലാതല ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏതു പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ കരുത്തുള്ള ജന സമൂഹമായി മലയാളികളെ ലോകം […]






