Kerala News

ഉത്സവ ബത്ത പ്രഖ്യാപിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസായി 4000 രൂപ, അഡ്വാന്‍സായി 20,000 രൂപ

  • 29th August 2022
  • 0 Comments

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ഓണം ബോണസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ഓണം ബോണസായി 4000 രൂപ ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം – കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് […]

Kerala News

ഓണാഘോഷം അനുവദിച്ചില്ല; വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു, വര്‍ക്കല എസ്.എന്‍ കോളജില്‍ വീണ്ടും സംഘര്‍ഷം

  • 25th August 2022
  • 0 Comments

വര്‍ക്കല എസ്എന്‍ കോളേജില്‍ വീണ്ടും സംഘര്‍ഷം. ഓണാഘോഷം അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച 13 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിലൊരു വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കേളേജില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരിക്കുകയാണ്. കോളേജ് അടച്ചിടാന്‍ പ്രിന്‍സിപ്പാള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉപരോധസമരത്തിലാണ്. ഓണാഘോഷ നടത്തിപ്പിന് കോളജ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ഇതിനെച്ചൊല്ലി രണ്ട് ദിവസം മുമ്പ് കോളജ് മാനേജ്മെന്റും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അന്തരീഷം ശാന്തമാക്കിയത്.

Local News

ഓണാഘോഷം: കായിക മാമാങ്കത്തിനൊരുങ്ങി കോഴിക്കോട് നഗരം

  • 25th August 2022
  • 0 Comments

ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കായിക മാമാങ്കത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് നഗരത്തില്‍ തുടക്കമായി. കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, അമ്പെയ്ത്ത്, കമ്പവലി തുടങ്ങി വ്യത്യസ്തങ്ങളായ കായികയിനങ്ങളാണ് ഓണനാളുകളില്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് രാവിലെ 7.30ന് കോഴിക്കോട് ബീച്ചില്‍ ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 200 പേര്‍ക്കാണ് കൂട്ടയോട്ടം മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. സെപ്റ്റംബര്‍ 8 ന് വൈകുന്നേരം ഫൂട്‌വോളി മത്സരം കോഴിക്കോട് ബീച്ചില്‍ നടക്കും. മൂന്നുപേര്‍ അടങ്ങുന്ന 10 ടീമുകള്‍ക്ക് ഈ […]

Kerala News

ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍; നെയ്യും കശുവണ്ടിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍

  • 17th August 2022
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം കിറ്റിലെ പപ്പടവും ശര്‍ക്കരയും ഗുണമേന്മയില്ലാത്തത് ആണെന്നതടക്കം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇക്കുറി ഇവയ്ക്ക് പകരം മില്‍മ നെയ്യും കശുവണ്ടിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപയാണ് […]

Kerala News

ഓണത്തിന് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്പന; കോവിഡ് പ്രതിസന്ധിയിലും മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം

  • 23rd August 2021
  • 0 Comments

ഓണനാളുകളില്‍ മദ്യ ഉപഭോഗത്തില്‍ മലയാളി പതിവു തെറ്റിച്ചില്ല. ബെവ്കോ ഔട്ട്ലെറ്റുകളില്‍ നടന്നത് റെക്കോര്‍ഡ് വില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം നടന്നത്. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍ ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് […]

Local News

ഓണത്തെ വരവേറ്റ് പാലക്കൽ പെട്രോളിയം

  • 20th August 2021
  • 0 Comments

പാലക്കൽ പെട്രൊളിയത്തിൻ്റെ ഓണാഘോഷ പരിപാടി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സെയിൽസ് ഓഫീസർ മുഹമ്മദ് ഷഹിൻ ഉദ്ഘാടനം ചെയ്തു. പാലക്കൽ പെട്രോളിയം എംഡി. പാലക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.അഹമ്മദ് കബീർ, ഒ.ഉസ്സയിൻ, കായക്കൽ അശ്റഫ് ,കെ.മൊയ്തീൻ, എ.കെ.കോയഎന്നിവർ സന്നിഹിതരായി. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാനെന്ന് സെയിൽസ് […]

News

ഓണം അന്താരാഷ്ട്ര ഉത്സവം; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഓണാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കിബാത്തില്‍ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ‘കൊവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളില്‍ അഭൂതപൂര്‍വമായ ലാളിത്യവും സംയമനവും കണ്ടു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കൊവിഡ് കാലത്ത് കാര്‍ഷിക ഉത്പാദനം കുറഞ്ഞു’ -പ്രധാനമന്ത്രി പറഞ്ഞു.

Kerala

കെഎസ്ആര്‍ടിസിയില്‍ ബോണസും ഉത്സവബത്തയുമായി 10.26 കോടി രൂപ അനുവദിച്ചു – മന്ത്രി എ കെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നല്‍കുന്നതിന് സര്‍ക്കാര്‍ 10.26 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവേതനക്കാര്‍ക്ക് എക്‌സ്‌ഗ്രേഷ്യയായി 15 ലക്ഷവും അനുവദിച്ചു. കെഎസ്ആര്‍ടിസിയില്‍ ബോണസിന് അര്‍ഹതയുള്ള 4,899 ജീവനക്കാര്‍ക്ക് 7,000 രൂപ വീതം ബോണസും ബോണസിന് അര്‍ഹതയില്ലാത്ത 24,874 ജീവനക്കാര്‍ക്ക് 2,750 രൂപ വീതം ഉത്സവബത്തയുമാണ് അനുവദിച്ചത്. 6.84 കോടി ഉത്സവബത്തക്കും 3.42 കോടി ബോണസിനുമായാണ് ചെലവഴിക്കുക. ആഗസ്റ്റ് 28 മുതല്‍ ആനുകൂല്യം വിതരണം ചെയ്ത് തുടങ്ങാന്‍ […]

News

ഓണം; സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. ഇ​ക്കാ​ല​യ​ള​വി​ല്‍ ബ​സു​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ എ​വി​ടേ​യും സ​ര്‍​വീ​സ് ന​ട​ത്താം. സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് വ​രെ​യാ​ണ് ഇ​ള​വ്. രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി പ​ത്ത് വ​രെ​യാ​ണ് സ​ര്‍​വീ​സി​ന് അ​നു​മ​തി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ഭീ​തി​യെ തു​ട​ര്‍​ന്ന് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നേ​ര​ത്തെ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടു ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ മാ​ത്ര​മേ നി​ല​വി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് യാ​ത്രാ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

Kerala

ഈ ഓണക്കാലം ജാഗ്രതയുടേതാവട്ടെ, പുതിയൊരു ഓണക്കാലത്തിനായി

പൂപ്പാട്ടും പൂവിളികളുമായി വീണ്ടും ഒരു ഓണക്കാലം കൂടി, സ്ഥിരമായി മലയാളി പറഞ്ഞു ശീലിച്ച വാക്കുകളാണ് ഇത്, എന്നിരുന്നാലും പഴമയിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ഈ ഓണക്കാലം. നാട്ടിന്‍പുറത്തെ തുമ്പപ്പൂവും, കാക്കപ്പൂവും ചെമ്പരത്തിയും മലയാളിക്ക് ഗൃഹതുരത്വം മാത്രമായിക്കൊണ്ടിരുന്ന സമയത്താണ് പൂ പറിക്കാനായി വീണ്ടും തൊടിയിലേക്കിറങ്ങുന്നത്. ഇത്തവണ ഓണപ്പൂക്കളം ഇടണമെങ്കില്‍ മലയാളിക്ക് ആ പഴയ കാലത്തിലേക്ക് തിരികെപ്പോയെ തീരു. രാവിലെ പൂക്കൊട്ടയുമായി ഇറങ്ങിയാല്‍ പറമ്പിലും വയലിലും ഇടവഴികളിലും തുമ്പയും തെച്ചിയും മുക്കുറ്റിയും ചെമ്പരത്തിയും ഇത്തവണ കാത്തുനില്‍ക്കുന്നുണ്ടാവും. കോവിഡ് കേരളത്തില്‍ പിടിമുറുക്കിയതോടെ […]

error: Protected Content !!