kerala Kerala

ഓണ’കോടി’; 25 കോടിയുടെ ഭാഗ്യ നമ്പര്‍ കണ്ടെത്തി

  • 9th October 2024
  • 0 Comments

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പര്‍ ലഭിച്ച ഭാഗ്യ നമ്പര്‍ കണ്ടെത്തി കഴിഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാഗ്യശാലി എന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോള്‍. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. രണ്ടാം സമ്മാനമായ ഒരു കോടി രൂപ: 1) TD 281025 2) TJ 123040 […]

National Trending

ബെംഗളൂരുവില്‍ ഫ്‌ലാറ്റില്‍ കുട്ടികള്‍ തീര്‍ത്ത ഓണപൂക്കളം ചവിട്ടി നശിപ്പിച്ചു; മലയാളി യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

  • 24th September 2024
  • 0 Comments

ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി തീര്‍ത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായര്‍ക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്. പുലര്‍ച്ചെ നാല് മണിക്കാണ് പൂക്കളം പൂര്‍ത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങള്‍ക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായര്‍ തടയാന്‍ ശ്രമിച്ചവരെ […]

kerala Kerala Local

കുന്ദമംഗലം സുഹൃദ് വേദി ഓണാഘോഷം സംഘടിപ്പിച്ചു

  • 19th September 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം സുഹൃദ് വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. സുഹൃദ് വേദി കണ്‍വീനര്‍ ലാല്‍ കുന്ദമംഗലം സ്വാഗതം പറഞ്ഞ പരിപാടിയില്‍ ചെയര്‍മാന്‍ തളത്തില്‍ ചക്രായുധന്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എം എല്‍ എ പി ടി എ റഹിം ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ചു. എക്‌സ് എം എല്‍ എ യു സി രാമന്‍, ബ്ലോക്ക് പ്രസിഡണ്ട് അരിയില്‍ അലവി , കുന്ദമംഗലം പോലീസ് എസ് എച്ച് […]

Local

കുന്ദമംഗലം സുകൃതം കൂട്ടായ്മ ഓണ സ്‌നേഹ സദസ്സ് നടത്തി

  • 19th September 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം സുകൃതം കൂട്ടായ്മ ഓണ സ്‌നേഹ സദസ്സ് സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.സുകൃതം ചെയര്‍മാന്‍ പി. കോയ മാസ്റ്റര്‍ അധ്യക്ഷനായി. സുബൈര്‍ കുന്ദമംഗലം ഓണ സന്ദേശം നല്‍കി. കെ നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍, കാനേഷ് പൂനൂര്‍,രവീന്ദ്രന്‍ കുന്ദമംഗലം, കെ വിജയന്‍ മാസ്റ്റര്‍, ദിനേശ് കുമാര്‍ മാമ്പ്ര, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍. ഫൈസല്‍, സഫിയ റഹ്‌മാന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഗാനാലാപനം അരങ്ങേറി. കണ്‍വീനര്‍ മണി രാജു പൂനൂര്‍ സ്വാഗതവും […]

Kerala kerala

ഓണ’ക്കുടിയില്‍’ റെക്കോര്‍ഡ്; വിറ്റത് 818 കോടിയുടെ മദ്യം

  • 18th September 2024
  • 0 Comments

തിരുവനന്തപുരം: ഓണത്തിന് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. കേരളത്തില്‍ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റത് 809.25 കോടിയുടെ മദ്യമാണ്. നാലാം ഓണത്തിന്റെ വിറ്റുവരവ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് മദ്യവില്‍പ്പന വീണ്ടും റെക്കോര്‍ഡിട്ടത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞദിവസം തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു. എന്നാല്‍ അവിട്ടം, […]

kerala Kerala

ഓണക്കുടിയില്‍ മുന്നില്‍ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ്; രണ്ടാം സ്ഥാനം കരുനാഗപ്പള്ളി;ചാലക്കുടി മൂന്നാം സ്ഥാനത്ത്; ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്ക് പുറത്ത്

  • 16th September 2024
  • 0 Comments

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് പുറത്തുവന്നത്. ബിവറേജസ് ഔട്ട്ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് ഒന്നാമത്. 11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,00,73,460 […]

kerala Kerala kerala politics

മുണ്ടക്കൈ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ ഓണാശംസ

  • 15th September 2024
  • 0 Comments

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തം ഓര്‍മ്മിപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്തും ഓണാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്ന് മുണ്ടക്കൈ ദുരന്തം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓണാശംസ ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുന്‍പെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓര്‍മ്മകള്‍ സഹവര്‍ത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം […]

Kerala News

കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലുമായി ഇന്ന് തിരുവോണം

  • 15th September 2024
  • 0 Comments

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓണം.മലരിൻ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികൾ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേൽക്കുകയാണ് കേരളം. പഞ്ഞകർക്കിടകത്തിൽ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലെത്തുമ്പോൾ പ്രകൃതിബന്ധിതമായ കഥകളിൽ പോലുമുണ്ട് മനോഹാരിത. ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവിന് പ്രാധാന്യം ലഭിച്ചതിൽപോലുമുണ്ട് ഒരു ഐതിഹ്യം. മഹാബലിയെ വരവേൽക്കാൻ മറ്റു പൂക്കളൊക്കെ ഒരുങ്ങിച്ചെന്നപ്പോൾ തുമ്പ മാത്രം നാണിച്ച് ഒതുങ്ങി നിന്നു. മറ്റു പൂക്കളെ തഴുകിയനുഗ്രഹിച്ച […]

Kerala kerala

ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍; ഇന്ന് ഒന്നാം ഓണം

  • 14th September 2024
  • 0 Comments

കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. ഉത്രാട പാച്ചില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന […]

Kerala kerala

ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

  • 13th September 2024
  • 0 Comments

കണ്ണൂര്‍: ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് കോളേജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്.

error: Protected Content !!