International

സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ള്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും: ഒമാൻ

  • 15th June 2023
  • 0 Comments

ഒമാൻ: വിദേശികളായ സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ സൗജന്യമായി ലഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തി. ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന കഴിഞ്ഞ ദിവസം പുറത്തിറക്കി. ചികിത്സ ലഭ്യമാകുന്ന വിഭാഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഉത്തരവ് പുറത്തുവിട്ടു. ഒമാനി വനിതയെ വിവാഹം കഴിച്ച വിദേശി, ഇവരുടെ കുട്ടികൾ, സ്വദേശി പൗരൻമാർ, മൂന്ന് മാസത്തിൽ കൂടുതൽ ഒമാനിൽ കഴിയുന്ന ജി.സി.സി പൗരന്‍മാര്‍, സർക്കാർ ജോലിക്കാരായ വിദേശികൾ, സ്വദേശി പുരുഷൻമാരെ വിവാഹം കഴിച്ച വിദേശി വനിതകൾ, ഇവരുടെ മക്കൾ, […]

International News

സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോയി; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • 14th July 2022
  • 0 Comments

ഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒഴുകി പോകുന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യം പുറത്ത്. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് അപ്രതീക്ഷിതമായെത്തിയ കൂറ്റന്‍ തിരയില്‍ അകപ്പെട്ടത്. മൂന്നു കുട്ടികളടക്കം എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്‌സെയില്‍ ബീച്ചില്‍ തിരമാലയില്‍പ്പെട്ടു കടലില്‍ വീണത്. മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തി. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്നു ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. ഉയര്‍ന്നു […]

International News

ഒമാനിലേക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുതിയ മാനദണ്ഡങ്ങൾ

  • 27th December 2021
  • 0 Comments

രാജ്യത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഒമാൻ. 18 വയസിന് മുകളിലുളളവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നുംയാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. ഒമാനിൽ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. കഴി‍ഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ 121 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്.ഇതിനെ തുടർന്നാണ് നിർദേശങ്ങൾ കർശനമാക്കിയത് . ഇതിനിടെ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുളളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് […]

News

ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു

കോവിഡ് ബാധിച്ച് ഒമാനില്‍ രണ്ട് മലയാളികള്‍ കുടി മരിച്ചു. മരിച്ച രണ്ടുപേരും തൃശൂര്‍ സ്വദേശികളാണ്. തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചു ദേവസ്സിയുടെ മകന്‍ ജോയ് (62), വേളൂക്കര കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പക്കാരന്‍ ജോണ്‍ (67) എന്നിവരാണു മരിച്ചത്. ജോയ് കഴിഞ്ഞ 42 വര്‍ഷമായി സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കോവിഡ് ബാധിച്ച് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. ജോണ്‍ 25 വര്‍ഷമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

News

കോവിഡ് 19 ബാധിച്ച് ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് 19 ബാധിച്ച് ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ് (70), പാലക്കാട് പഴമ്പാലക്കോട് സ്വദേശി ശശിധരന്‍ (58) എന്നിവരാണ് മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 265 ആയി.

News

ഒമാന്റെ പുതിയ ഭരണാധികാരിയായി സെയ്ദ് അസദ് ബിന്‍ താരിഖ് ചുമതലയേറ്റു

മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി സെയ്ദ് അസദ് ബിന്‍ താരിഖ് ചുമതലയേറ്റു. ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ മരണത്തെ തുടര്‍ന്നാണ് നിയമനം. നിലവില്‍ ഒമാന്റെ ഉപപ്രധാനമന്ത്രിയാണ് അസദ് ബിന്‍ താരിഖ്. അറുപതിയഞ്ചുകാരനായ അസദ് ബിന്‍ താരിഖ് സുല്‍ത്താനുകുമെന്ന് തന്നെയായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രിയായി അസദ് എത്തുന്നത് 2017ലാണ്. രാജ കുടുംബത്തില്‍ ഖബൂസ് സുല്‍ത്താന്റെ സഹോദര തുല്യനായിരുന്നു അസദ്. ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയതിലൂടെ തന്നെ തന്റെ പിന്‍ഗാമി അസദായിരിക്കുമെന്ന സൂചനായണ് ഖബൂസ് നല്‍കിയതെന്ന […]

error: Protected Content !!