ഒളവണ്ണ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി
ഒളവണ്ണ ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമ്മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്. പന്തീരങ്കാവിൽ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിൻറെ ഒന്നാം നിലയിലാണ് ഇപ്പോൾ ഒളവണ്ണ ആയുർവേദ ഡിസ്പെൻസറി പ്രവർത്തിച്ചുവരുന്നത്. നിത്യേന ഒട്ടേറെ ആളുകൾ ആശ്രയിക്കുന്ന ഈ ആശുപത്രി മുകൾ നിലയിലായത് കാരണം പ്രായമായവരും വികലാംഗരും ഉൾപ്പെടെയുള്ള രോഗികൾ ഏറെ പ്രയാസപ്പെട്ടിരുന്നു. സ്വന്തമായി സ്ഥലം കണ്ടെത്തി […]