Kerala kerala

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ

തിരുവനന്തപുരം: ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപക്ക് സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണെന്നും മന്ത്രി പറഞ്ഞു. അഞ്ചാം തീയതി ഓണത്തിനു സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ […]

Kerala kerala

വെളിച്ചെണ്ണ വിലയില്‍ വന്‍കുതിപ്പ്; വിപണി വില 525ന് മുകളില്‍; വിപണിയില്‍ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വന്‍ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയില്‍ വില ലിറ്ററിന് 525ന് മുകളിലെത്തി നില്‍ക്കുന്നു. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ പ്രഖ്യാപനം. കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വാക്കുകള്‍ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നല്‍കിയ വെളിച്ചെണ്ണ ഈ മാസം 321 […]

kerala Kerala

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

വെളിച്ചെണ്ണ വില കുതിക്കുന്നു. ചില്ലറവിപണിയില്‍ 450രൂപ കടന്നു. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലര വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് […]

Kerala News

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു

  • 3rd September 2020
  • 0 Comments

കൊളംബോ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ടാങ്കര്‍ കപ്പലിന് തീപ്പിടിച്ചു അപകടം. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം സംഭവിച്ചത്. പാരദ്വീപിലെ തുറമുഖത്തേക്ക് വരികയായിരുന്നു കപ്പല്‍. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചതായി ലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജപക്‌സ അറിയിച്ചു.

National

ഇന്നും കൂട്ടി പതിനെട്ടാം ദിവസവും ഇന്ധന വില വർധനവ്

  • 24th June 2020
  • 0 Comments

രാജ്യത്ത് തുടർച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തി അതേ സമയം നേരിയ ആശ്വാസമായി പെട്രോൾ വില ഇന്ന് വർധിപ്പിച്ചിട്ടില്ല. ഡീസൽ വില മാത്രമാണ് ഇന്ന് കൂട്ടിയത്. ഡീസൽ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. . കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 75 രൂപ 72 പൈസ,പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസ. 18 ദിവസങ്ങള്‍ കൊണ്ട് ഡീസലിന് 9 രൂപ 92 പൈസ കൂടിയിട്ടുണ്ട്.പെട്രോളിന് 8 രൂപ 56 പൈസയും കൂടി കഴിഞ്ഞ […]

National

പാചക വാതക വില കൂട്ടി

ന്യൂദല്‍ഹി: കോവിഡ് ദുരിതത്തിൽ പൊറുതി മുട്ടുന്ന ഇന്ത്യൻ ജനതയ്ക്ക് മേൽ പ്രഹരമേൽപ്പിച്ച് ഗാർഹിക പാചക വാതക വില ഉയർത്തി. തുടർച്ചയായ മൂന്ന് മാസത്തെ വെട്ടിച്ചുരുക്കലിന് ശേഷമാണ് വില വർദ്ധനവ് .ഗാര്‍ഹിക സിലിണ്ടറിന് മൊത്ത വിപണിയില്‍ 11.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 597 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് 109 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. 1,125 രൂപയാണ് പുതിയ വില. ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നതുകൊണ്ടാണ് പുതിയ മാറ്റങ്ങളെന്നാണ് ഇന്ത്യന്‍ ഓയില്‍ അധികൃതർ അറിയിച്ചിരിക്കുന്നത്. ദല്‍ഹിയില്‍ 593, കൊല്‍ക്കത്തിയില്‍ […]

National News

അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി, ബാരലിന് 70 ഡോളർ, ഇന്ത്യയിലും വില ഉയരും

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി : സൗദി അറേബ്യയിലെ ആരാംകോ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി. എണ്ണ ഉത്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ധനവിന് കാരണം. അസംസ്‌കൃത എണ്ണയുടെ വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. ബ്രെന്റ് ക്രൂഡിന്റെ വില 20 ശതമാനം വരെ വര്‍ധിച്ചു. 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. […]

Kerala

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ; പരാതി അറിയിക്കാം

വേങ്ങേരിയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് വില്‍പ്പനക്കായി തയ്യാറാക്കിയ 205 ലിറ്റര്‍ നിരോധിച്ച പാക്കറ്റ് വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. 800 ലിറ്റര്‍ വരുന്ന വിവിധ ബ്രാന്‍ഡ് സീല്‍ഡ് പാക്കറ്റ് വെളിച്ചെണ്ണയും പിടിച്ചെടുത്തു. ഇതില്‍ ആറ് ബ്രാന്‍ഡുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. ലബോറട്ടറി പരിശോധനയില്‍ നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യും. ഈ വര്‍ഷം മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധന ഫലങ്ങള്‍ പ്രകാരം […]

error: Protected Content !!