മന്ത്രിസഭായോഗ തീരുമാനങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസ്
തോന്നയ്ക്കലില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. തുടക്കത്തില്‍ അഞ്ചാം ക്ലാസ്സിലേയ്ക്ക് 35 കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കും. പുതുതായി ഒരു യു.പി.എസ്.എ തസ്തിക സൃഷ്ടിക്കും. ഓരോന്നു വീതം ഓഫീസ് അറ്റന്‍ഡന്റ്, വാച്ച്മാന്‍, മെയില്‍/ഫീമെയില്‍ വാര്‍ഡന്‍, മെയില്‍/ഫീമെയില്‍ ആയ, അസിസ്റ്റന്റ് കുക്ക്, പാര്‍ട്ട് ടൈം സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നിങ്ങനെ 6 അനധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. പലിശയും മറ്റ് പിഴകളും ഒഴിവാക്കും കെഎസ്ആര്‍ടിസി, […]






