പുനലൂരിൽ പ്രതിയ്ക്ക് കോവിഡ് ഇൻസ്‌പെക്ടറടക്കം 36 പേർ നിരീക്ഷണത്തിൽ
ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ 65 വയസുകാരനായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അറസ്റ്റ് ചെയ്തു കൊണ്ട് വന്ന പുനലൂർ സ്റ്റേഷനിൽ ഇൻസ്‌പെക്ടറടക്കം 36 പേരോട് നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു. ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയ ഇയാളുടെ കോവിഡ് സ്രവം ജയിലിൽ ഇയാളെ കിടത്തുന്നതിനു മുൻപ് അയച്ചിരുന്നു. ഫലം ഇന്ന് വന്നതോടെ പ്രതിയെ കൂടുതൽ ചികിത്സയ്ക്കായി മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ പിടിയിലാകുന്നത്