ഒ. രാജഗോപാലിന്റെ തുറന്നുപറച്ചിലുകൾ ബി.ജെ.പിക്ക് തലവേദനയാകുന്നു
ഇടതുമുന്നണിയെ തോൽപ്പിക്കാൻ യു.ഡി.എഫിനും യു.ഡി.എഫിനെ തോൽപ്പിക്കാൻ എൽ.ഡി.എഫിനും വോട്ടുചെയ്യുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു എന്ന് അടുത്തിടെയാണ് രാജഗോപാൽ പറഞ്ഞത്. ഓർഗനൈസർ പത്രാധിപരായിരുന്ന ബാലശങ്കർ പുറത്തുവിട്ട ‘ഡീൽ’ വിവാദത്തിനൊപ്പം മുതിർന്ന നേതാവ് ഒ. രാജഗോപാലിന്റെ ഈ തുറന്നുപറച്ചിലുകൾ ബി.ജെ.പിക്ക് തലവേദനയാകുകയാണ്. കോലീബി സഖ്യമുൾപ്പെടെയുള്ള ധാരണ മുമ്പുണ്ടായിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു. മാത്രമല്ല; തന്റെ മണ്ഡലമായ നേമത്തുമത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരനെ പുകഴ്ത്തുകയുംെചയ്തു. അതും സ്വന്തം പാർട്ടി സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ. കോലീബി സഖ്യത്തിന്റെ കഥ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയാകുന്നത് […]